
കരുനാഗപ്പള്ളി : പ്രണയ ദിനത്തില്‍ ബീച്ച് കാണാനെത്തിയ യുവാവിനെയും യുവതിയെയും സദാചാര പോലീസ് ചമഞ്ഞ് ഗുണ്ടാവിളയാട്ടം നടത്തി ആക്രമിക്കുകയും അപമാനിക്കുകയും ചെയ്ത് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ ഇരുവരും പോലസില്‍ പരാതി നല്‍കും. പാലക്കാട് സ്വദേശിയായ യുവാവിനും ശൂരനാട് സ്വദേശിനിയായ യുവതിയ്ക്കുമാണ് മര്‍ദനമേറ്റത്.
വള്ളിക്കാവിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിനോക്കുന്ന സുഹൃത്തുക്കളായ ഇരുവരും വള്ളിക്കാവിടെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി നോക്കുന്നവരായിരുന്നു. ബീച്ച് സന്ദര്‍ശിച്ച് മടങ്ങുന്നതിനിടയില്‍ സമീപത്ത് മദ്യപിച്ച് കൊണ്ടിരുന്ന നാലംഗസംഘം യുവതിയെ തടഞ്ഞ് നിര്‍ത്തി ആക്രമിക്കുകയായിരുന്നു. അക്രമികള്‍ ഇവരെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചു.
സംഭവത്തില്‍ ഇരുവരും ഇന്ന് പോലീസില്‍ പരാതി നല്‍കുമെന്നാണ് അറിയുന്നത്. പരാതി ലഭിച്ചാല്‍ ഉടന്‍ കേസെടുത്ത് അന്വേഷണം ആരംഭിക്കുമെന്ന് ഓച്ചിറ പോലീസ് വ്യക്തമാക്കി.






