
റിമംബര്‍ സിനിമാസിന്റെ ബാനറില്‍ നിരൂപ് ഗുപ്ത നിര്‍മ്മിച്ച് നവാഗതനായ സന്ദീപ് അജിത്കുമാര്‍ സംവിധാനം നിര്‍വഹിച്ച ആകാശത്തിനും ഭൂമിക്കുമിടയില്‍ എന്ന ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തും.
ഒരു രാഷ്ട്രീയ കൊലപാതകത്തിന്റെ പേരില്‍ ജയിലിലായ ദാസപ്പന് ആറു വര്‍ഷത്തിനു ശേഷം തിരിച്ചെത്തുമ്പോള്‍ കാണുന്ന നാട്ടിലെ രാഷ്ട്രീയ മാറ്റങ്ങളും സ്വന്തം കുടുംബത്തിനു സംഭവിച്ച ദുരന്തങ്ങളുമാണ് ഈ ചിത്രത്തിന്റെ പ്രമേയം, വ്യത്യസ്ത രാഷ്ട്രീയത്തിലുള്ളവര്‍ വൈരാഗ്യം മറന്ന് ഒന്നായപ്പോള്‍ ദാസപ്പന് നഷ്ടമായത് സ്വന്തം ജീവിതമായിരുന്നു. ആരും സഹായിക്കാനില്ലാതെ ഒറ്റപ്പെട്ടു പോയ ഭാര്യ രമണിയും മകന് മോനൂട്ടനും.
ചിത്രകാരനായ സുകുവിനെയാണ് ദാസപ്പന് ആറുവര്‍ഷ മുമ്പ് കൊല്ലേണ്ടി വന്നത്. സുകുവിന്റെ ഭാര്യ കമല. മകന് അപ്പു. അപ്പുവിനെ കാണാന്‍ ദാസപ്പന് തീരുമാനിച്ചു.
സ്കൂള്‍ വഴിയില്‍ കാത്തുനിന്ന ദാസപ്പന് അപ്പുവിനെ കണ്ട് ചില രഹസ്യങ്ങള്‍ അവനോട് വെളിപ്പെടുത്തുന്നു. തുടര്‍ന്ന് അപ്പുവിന്റെയും ദാസപ്പന്റെയും ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളിലൂടെയാണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്.
അപ്പുവായി മാസ്റ്റര്‍ മൊഹസിന്‍ സലാമു ദാസപ്പനായി മുസ്തഫയും കമലയായി നീനാ കുറുപ്പും അഭിനയിക്കുന്നു. ഷാനവാസ്, കോഴിക്കോട് ശാരദ, സിനി സിനു, പ്രസീദ, വിനോദ് കോഴിക്കോട്, ദിനേശ് എരണിക്കല്‍, ഡോ. അരവിന്ദ്, ബേബി ചന്ദന, മാസ്റ്റര്‍ ഉദിത്ത്, മാസ്റ്റര്‍ മിഥുന് ഗോപാല്‍, രമേശ്, ദിനേശ് മാഹി, രമേശ് ബാബു എന്നിവരും അഭിനയിക്കുന്നു.
കഥ തിരക്കഥ സംഭാഷണം- പീതാംബരന്, ക്യാമറ- നഹിയാന്‍, എഡിറ്റിംഗ് - ഫെബിന് സിദ്ധാര്‍ത്ഥ്, കലാസംവിധാനം- മുരളി ബേപ്പൂര്‍, ഗാനരചന- ജനാര്‍ദ്ദന്‍ ചീക്കിലോട്, മനോജ് മയ്യന്നൂര്‍, സംഗീതം- ഗഫൂര്‍ എം. ഖയാം, വരുണ്‍ രാഘവ്, വസ്ത്രാലങ്കാരം- സുകേഷ് താനൂര്‍, ചമയംഢ- ഷനീജ് ശില്പം, പ്രൊഡക്ഷന്‍ കണ്ട്രോളര്- ബൈജു അത്തോളി, പ്രൊഡക്ഷന്‍ മാനേജര്‍- അനൂപ് എടക്കയില്‍, അസോ. ഡയറക്ടര്‍- ജയരാജ് ആര്. കൃഷ്ണന്, സ്റ്റില്‍സ്- ഉണ്ണി അഴിയൂര്‍, അസി. ഡയറക്ടര്‍- ഷൈജു കുണ്ടൂര്‍, സുഗീഷ് അശോക്. ചിത്രം നവനീത് ഫിലിംസ് തിയേറ്ററിലെത്തിക്കും.






