ചെന്നൈ: തന്നെ നോക്കി ചിരിക്കരുതെന്ന് പുതിയ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയോട് സംസ്ഥാന പ്രതിക്ഷ നേതാവ് എം.കെ സ്റ്റാലിന്. നിയമസഭയില്‍ എത്തുമ്പോള്‍ തന്നെ നോക്കി ചിരിക്കരുതെന്നാണ് പ്രതിപക്ഷ നേതാവിന്റെ അഭ്യര്‍ത്ഥന. മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വം പ്രതിപക്ഷ നേതാവ് എം.കെ സ്റ്റാലിനെ നോക്കി ചിരിക്കാറുണ്ടായിരുനെന്ന് ശശികല ആരോപണം ഉന്നയിച്ചിരുന്നു.
പനീര്‍സെല്‍വവും പ്രതിപക്ഷവും തമ്മിലുള്ള അവിശുദ്ധ ബന്ധമെന്ന ആരോപണത്തിന് തെളിവായാണ് ശശികല വിചിത്രമായ വാദം ഉന്നയിച്ചത്. ഈ സാഹചര്യത്തിലാണ് പുതിയ മുഖ്യമന്ത്രി തന്നെ നോക്കി ചിരിക്കരുതെന്ന് സ്റ്റാലിന് ആവശ്യപ്പട്ടത്. സ്റ്റാലിനുമായി ഗൂഢാലോചന നടത്തിയാണ്, പനീര്‍സെല്‍വം തന്നെ താഴെയിറക്കാന്‍ ശ്രമിക്കുന്നതെന്നും ശശികല ആരോപിച്ചിരുന്നു. എടപ്പാടി പളനിസ്വാമിയുടെ സര്‍ക്കാര്‍ ജനവിരുദ്ധമാണെന്നും സ്റ്റാലിന് കുറ്റപ്പെടുത്തി.
അതേസമയം മറ്റൊരു മനുഷ്യനെ നോക്കി ചിരിക്കുന്നത് മനുഷ്യനെയും മൃഗങ്ങളെയും തമ്മില്‍ വേര്‍തിരിക്കുന്ന ഗുണമാണ് ഗുണമാണെന്നായിരുന്നു ശശികലയ്ക്ക് പനീര്‍സെല്‍വം നല്കിയ മറുപടി.






