പ്രണയദിനത്തില്‍ ഐഐടി റൂര്‍ക്കി പുറത്തിറക്കിയ ഒരു വീഡിയോയാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ ലോകത്ത് ചര്‍ച്ചവിഷയം. സംഗീത പ്രേമികളും നൃത്തപ്രേമികളും ഇപ്പോള്‍ ഈ വീഡിയോയ്ക്കു പിന്നാലെയാണ്. പ്രശസ്ത ഇംഗ്ലിഷ് ഗായകനും ഗാന രചിതാവുമായ ഏഡ് ഷീറണിന്റെ ഷെയ്പ്പ് ഓഫ് യു എന്ന ഗാനത്തിനൊപ്പമാണു വിദ്യാത്ഥികളുടെ തകര്‍പ്പന്‍ നൃത്തം. ഇഷ്ടപ്പെട്ട പെണ്‍കുട്ടിയേ വീഴ്ത്താന്‍ നാലു യുവാക്കള്‍ പരിശ്രമിക്കുന്നതാണു ഗാനത്തിന്റെ പശ്ചാത്തലം. അപ്ലോഡ് ഇതിനോടകം 21 ലക്ഷം പേര് ഈ വീഡിയോ കണ്ടു കഴിഞ്ഞു.






