അഭിനയത്തിനപ്പുറം റേസിങ്ങും യാത്രകളും ഏറെയിഷ്ടമാണ് നടൻ അജിത്തിന്. സ്വന്തമായി റേസിങ് ടീം പ്രഖ്യാപിച്ച നടൻ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് മുഴുവൻ റേസിങ്ങിൽ ആണ്. സ്പെയിനിലെ സർക്യൂട്ട് ഡി ബാർസലോണയിൽ അടുത്തിടെ നടന്ന റേസിങ്ങിൽ നടനെ കാണാൻ തടിച്ചു കൂടിയ ആരാധകരിൽ ഒരാൾക്ക് അജിത്ത് താക്കീത് നൽകിയത് വാർത്തകളിൽ ഇടം നേടിയിരുന്നു.
ഇപ്പോഴിതാ, റേസിങ്ങിന് ശേഷം നടനൊപ്പം നിന്ന് ഫോട്ടോ എടുക്കൻ എത്തിയവരുടെ ക്യൂ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. അത്രയും ആരാധകർക്കൊപ്പം നിന്ന് നടൻ ക്ഷമയോടെ ഫോട്ടോ എടുക്കുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. റേസിങ് കഴിഞ്ഞതിന്റെ ഒരു ക്ഷീണവും പരിഭവവും ഒന്നും തന്നെ നടൻ ആരോടും കാണിക്കുന്നില്ല.
അജിത് ഇത്രയും സിംപിൾ ആണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. സിനിമ ഉപേക്ഷിക്കുകയാണെങ്കിൽ പോലും നടനോടുള്ള പ്രേക്ഷകരുടെ ആരാധനയ്ക്ക് ഒരു കുറവും സംഭവിക്കില്ലെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന കമന്റുകൾ. വിടാമുയർച്ചി, ഗുഡ് ബാഡ് അഗ്ലി എന്നീ ചിത്രങ്ങളാണ് ഈ വർഷം അജിത്തിന്റേതായി തിയറ്ററുകളിലെത്തിയത്.
തൃഷയായിരുന്നു ഈ രണ്ട് ചിത്രങ്ങളിലും അജിത്തിന്റെ നായികയായെത്തിയത്. അടുത്തിടെ പാലക്കാട് കുടുംബ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ അജിത്തിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Comments