പരിസരം വൃത്തിയായി സൂക്ഷിക്കുന്നതില്‍ ഓരോ രാജ്യത്തും അവരുടേതായ നിയമങ്ങളുണ്ട്. നമ്മുടെ നാട്ടില്‍ ഈ നിയമങ്ങള്‍ ശക്തമല്ലെങ്കിലും ലോകത്തിലുള്ള ചില രാജ്യങ്ങള്‍ പൊതുഇടങ്ങള്‍ വൃത്തിയായി പരിപാലിക്കാന്‍ അതീവ ശ്രദ്ധ പുലര്‍ത്താറുണ്ട്. മാലിന്യങ്ങള്‍ റോഡിലേക്കും മറ്റും വലിച്ചെറിയുന്നവര്‍ കര്‍ശന നിയമ നടപടികളും പിഴ ശിക്ഷയും ഇത്തരം രാജ്യങ്ങളില്‍ നേരിടേണ്ടി വരും. അത്തരത്തില്‍ ഒരു സംഭവം യുകെയിലെ ലിങ്കണ്‍ഷെയറിലെ സ്കെഗ്നെസില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ പക്ഷേ, പ്രദേശവാസികളില്‍ നിന്നും രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. കാറ്റില്‍ വായിലേക്ക് പറന്ന് വീണ ഇല പൊതു ഇടത്തില്‍ തുപ്പി എന്നതായിരുന്നു 86 കാരന് ചെയ്ത കുറ്റം. അതിന് അദ്ദേഹത്തിന് അടയ്ക്കേണ്ടിവന്നത് കനത്ത പിഴ
സംഭവം ഇങ്ങനെയായിരുന്നു, സ്കെഗ്നെസിലൂടെ 86 വയസ്സുള്ള റോയ് മാര്‍ഷ് എന്ന വൃദ്ധന് നടന്നു പോകുകയായിരുന്നു. ഈ സമയം കാറ്റില്‍ പറന്നുവന്ന ഒരു ഇല അബദ്ധത്തില്‍ അദ്ദേഹത്തിന്റെ വായിലായി. സ്വാഭാവികമായും അസ്വസ്ഥത തോന്നിയ ആ വൃദ്ധന് അപ്പോള്‍ തന്നെ ഇല തുപ്പിക്കളഞ്ഞു. എന്നാല്‍ അദ്ദേഹം തുപ്പിയ ഇല വീണത് പൊതു ഇടത്തായിരുന്നു. പിന്നാലെ നഗരാധികൃതര്‍ റോയ് മാര്‍ഷിന് പിഴ ഇട്ടു, 250 പൗണ്ട്. അതായത് 30,229 രൂപ! സ്വന്തമായി നടക്കാന്‍ ബുദ്ധിമുട്ടുള്ള അദ്ദേഹം സ്ഥിരമായി വോക്കിംഗ് സ്റ്റിക്ക് ഉപയോഗിക്കാറുണ്ട്. മാത്രമല്ല, ഗുരുതരമായ ആസ്ത്മയും ഹൃദയസംബന്ധമായ അസുഖങ്ങളും ഉള്ളയാളാണ് റോയ് മാര്‍ഷ്. പൊതുവഴിയിലൂടെ നടക്കുമ്പോള്‍ കാറ്റില്‍ ഇല വായിലേക്ക് വീഴുകയായിരുന്നുവെന്നും, അത് പുറത്തേക്ക് ചുമച്ച് കളയുകയായിരുന്നുവെന്നും അദ്ദേഹം അധികൃതരെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു.
എന്നാല്‍, സ്ഥലത്തെ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ റോയ് മാര്‍ഷിനെ സമീപിക്കുകയും, അദ്ദേഹം ബോധപൂര്‍വ്വം നിലത്ത് തുപ്പുകയായിരുന്നെന്ന് വ്യാഖ്യാനിച്ചു. ഒപ്പം പ്രദേശത്തെ പരിസ്ഥിതി ചട്ടങ്ങള്‍ പ്രകാരം ഇത് കുറ്റകരമാണെന്നും വ്യക്തമാക്കി. എന്നാല്‍, മാര്‍ഷ് പിഴക്കെതിരെ അപ്പീല്‍ നല്‍കിയതിനെത്തുടര്‍ന്ന് 250 പൗണ്ട് 150 പൗണ്ടായി കുറച്ചു നല്കി. ഒടുവില്‍, അദ്ദേഹത്തിന് 150 പൗണ്ട് (18,137 രൂപ) പിഴ തുക അടക്കേണ്ടിവന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അധികൃതരുടെ ഭാഗത്തുനിന്ന് സാമാന്യബുദ്ധിക്ക് നിരക്കാത്ത നടപടിയാണ് ഉണ്ടായതെന്ന് പ്രദേശവാസികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് വിമര്‍ശനം ഉന്നയിച്ചത്. അധികൃതര്‍ക്കെതിരെ സമാനമായ പരാതികള്‍ മുന്‍പും ലഭിച്ചിട്ടുണ്ടെന്ന് കൗണ്‍സിലറും വ്യക്തമാക്കി. എന്നാല്‍, സ്കെഗ്നെസില്‍ നിയമപാലക സംഘങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന ഈസ്റ്റ് ലിന്‍ഡ്സി ജില്ലാ കൗണ്‍സില്‍ ഈ സംഭവത്തെ ന്യായീകരിച്ച് രംഗത്തെത്തി. പരിസ്ഥിതിയെ മലിനമാക്കുന്ന കുറ്റകൃത്യങ്ങള്‍ കണ്ടാല്‍ ഉദ്യോഗസ്ഥര്‍ കര്‍ശന നടപടിയെടുക്കുമെന്നും പ്രവര്‍ത്തനങ്ങളുടെ നിഷ്പക്ഷത ഉറപ്പാക്കാന്‍ നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കൗണ്‍സില്‍ അറിയിച്ചു.

Comments