പ്രദര്‍ശനം കാണാനെത്തിയ കുട്ടി അബദ്ധത്തില്‍ തട്ടി ഗ്ലാസ് ഡിസ്പ്ലേയില്‍ ഇടിച്ചതിന് പിന്നാല കൈകൊണ്ട് നിര്‍മ്മിച്ച സ്വര്‍ണ വിവാഹ കിരീടം താഴെ വീണ് തകര്‍ന്നു. ബീജിംഗിലാണ് സംഭവം. ഫീനിക്സ് ആകൃതിയിലുള്ള, 2 കിലോഗ്രാം ശുദ്ധമായ സ്വര്‍ണത്തിലായിരുന്നു കിരീടം നിര്‍മ്മിച്ചത്. ഷാങ് കൈയിക്ക് എന്ന സമൂഹ മാധ്യമ ഇന്ഫുവന്സര്ക്ക് വേണ്ടി ആര്‍ട്ടിസ്റ്റ് ഷാങ് യുഡോങ് രൂപകല്‍പ്പന ചെയ്ത വിവാഹ സമ്മാനമായിരുന്നു ആ സ്വര്‍ണ കിരീടം. കിരീടത്തിന്റെ അറ്റകുറ്റ പണിക്കായി ഏതാണ്ട് 51.50 ലക്ഷം രൂപ ചെവലാകുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പ്രദര്‍ശനത്തിനായി ഒരു സ്റ്റാന്‍ഡില്‍ ചില്ല് കൂട്ടിനുള്ളിലായിരുന്നു സ്വര്‍ണ കിരീടം സന്ദര്‍ശകര്‍ക്കായി ഒരുക്കിയിരുന്നത്. രണ്ട് കുട്ടികള്‍ കിരീടത്തിന്റെ പടമെടുക്കാന്‍ ശ്രമിക്കുന്നത് വീഡിയോ ദൃശ്യങ്ങളില്‍ കാണാം. അതില്‍ ഒരു കുട്ടി സ്വര്‍ണ കിരീടം വച്ച സ്റ്റാന്റില്‍ കെട്ടിപ്പിടിക്കുന്നത് കാണാം. ഇതിനിടെ അബദ്ധത്തില്‍ അവന്റെ കൈ തട്ടി ഗ്ലാസും കിരീടവും താഴെ വീഴുന്നു.
ഏകദേശം രണ്ട് കിലോ ഭാരവും ശുദ്ധമായ സ്വര്‍ണ്ണം കൊണ്ടാണ് വിവാഹ കിരീടം നിര്‍മ്മിച്ചത്. ചൈനീസ് സമൂഹ മാധ്യമ സ്വാധീനമുള്ള ഷാങ് കൈയിയുടേതാണ് കിരീടം. അവരുടെ ഭര്‍ത്താവും കലാകാരനുമായ ഷാങ് യുഡോങ് വിവാഹ സമ്മാനമായി വ്യക്തിപരമായി രൂപകല്‍പ്പന ചെയ്ത് സമ്മാനിച്ചതാണ് കിരീടം. ദമ്പതികള്‍ തന്നെയാണ് പ്രദര്‍ശനം സംഘടിപ്പിച്ചതും. വിദഗ്ദരുടെ അഭിപ്രായത്തില്‍ ഇത്രയും വലിപ്പമുള്ള ഒരു സ്വര്‍ണ്ണ കിരീടം നിര്‍മ്മിക്കുന്നതിനുള്ള തൊഴില്‍ ചെലവ് മാത്രം 23,000 മുതല്‍ 57,000 ഡോളര്‍ (ഏകദേശം 20,80,000 മുതല്‍ 51,55,000 രൂപവരെ ) വരെയാകാം. ഇത് ജോലിയുടെ സങ്കീര്‍ണ്ണതയും കേടുപാടുകളുടെ വ്യാപ്തിയും അനുസരിച്ച് വ്യത്യാസപ്പെടാം.
കിരീടത്തിന് കേടുപാട് സംഭവിച്ചത് വ്യക്തിപരമായി ഏറെ വേദനിപ്പിച്ചെന്ന് ഷാങ് കൈയി സമൂഹ മാധ്യമത്തിലെഴുതി. ഒപ്പം അബദ്ധം പറ്റിയ കുട്ടിക്കെതിരെ താന്‍ കുറ്റം ചുമത്താന്‍ തയ്യാറല്ലെന്നും കിരീടം ഇന്‍ഷുര്‍ ചെയ്തിരുന്നതില്‍ കുട്ടിയില്‍ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments