ദമാസ്ക്കസ്: ആക്രമണത്തിന് പ്രത്യാക്രമണമെന്ന് അവകാശപ്പെട്ട് സിറിയയില്‍ അമേരിക്കന്‍ വ്യോമാക്രമണം. സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് താവളങ്ങള്‍ക്കുനേരെയാണ് അമേരിക്കയുടെ നീക്കം. തങ്ങള്‍ക്ക് നേരെ നടന്ന ആക്രമണത്തിന് എതിരേയുള്ള പ്രത്യാക്രമണം എന്നാണ് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സേത്തിന്റെ ന്യായീകരണം. പ്രതികാര നടപടികള്‍ തുടരുമെന്നും പറഞ്ഞു.
അമേരിക്കന്‍ സൈന്യത്തിനു നേരെ ഡിസംബര്‍ 13ന് നടന്ന ഐ എസ് ആക്രമണത്തിനുള്ള മറുപടിയെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സേത്ത് വ്യക്തമാക്കി. അമേരിക്കന്‍ ആക്രമണത്തിന് സിറിയന്‍ പ്രസിഡന്റിന്റെ പൂര്‍ണ പിന്തുണയുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഐഎസ് ഭീകരരുടെ അടിസ്ഥാന സൗകര്യങ്ങളും ആയുധകേന്ദ്രങ്ങളുമാണ് ആക്രമണം ലക്ഷ്യം വെച്ചത്.
ജോര്‍ദാനില്‍ നിന്നുള്ള പോര്‍വിമാനങ്ങളും ഓപ്പറേഷന്റെ ഭാഗമായതായി യു എസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി. നൂറുകണക്കിന് മിസൈലുകള്‍ ഉപയോഗിച്ച് മധ്യസിറിയയിലെ എഴുപതിലധികം കേന്ദ്രങ്ങളാണ് ലക്ഷ്യമിട്ടത്.
സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അല്‍ ഷറയ്ക്ക് നിയന്ത്രണമില്ലാത്ത മേഖലയിലാണ് അമേരിക്കന്‍ സൈന്യത്തിനു നേരെ കഴിഞ്ഞയാഴ്ച ഐ എസ് ആക്രമണം നടന്നത്. ആക്രമണത്തില്‍ രണ്ട് സൈനികരും ഒരു അമേരിക്കന്‍ പൗരനും കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.

Comments