ഇത് ഗാന്ധിനഗര്‍,
നല്ലവരും സാധാരണക്കാരുമായ അനേകര്‍ താമസിക്കുന്ന ഒരു ഉള്‍നാടന്‍ ഗ്രാമം. കുഞ്ഞുമുതല്‍ കുഴിയിലേക്ക് കാലുനീട്ടിയിരിക്കുന്ന വന്ദ്യവയോധികര്‍ വരെ ഭയക്കുന്ന ഒരുപേരുണ്ട്. ഈ ഗ്രാമത്തില്‍... സാക്ഷാല്‍ ഉണ്ണിയാര്‍ച്ച.
വടക്കന്‍ പാട്ടിലെ കളരിമുറകളറിയുന്ന ഉണ്ണിയാര്ച്ചയല്ല ഈ ഉണ്ണിയാര്‍ച്ച. വടക്കന്‍ പാട്ടിലെ കളരിമുറകളറിയുന്ന ഉണ്ണിയാര്ച്ചയല്ല ഈ ഉണ്ണിയാര്‍ച്ച.
അറുപതിലും ആണിന്റെ ആരോഗ്യവും മനസ്സുമായി ഈ ഗ്രാമം അടക്കിഭരിക്കുന്ന 'ഉണ്ണിയാര്‍ച്ച' എന്ന് വിളിപ്പേരുള്ള ചിന്നമ്മ. സ്വന്തം ഭര്‍ത്താവു പോലും ചിന്നമ്മയ്ക്കു മുന്നില്‍ ദാസനാവുമ്പോള് നാട്ടുകാര്‍ അവര്‍ക്കു മുന്നില്‍ വിനീത വിധേയരാകുന്നു.
ഉണ്ണിയാര്‍ച്ചയുടെ കൈയുടെ ചൂടറിഞ്ഞവര്‍, ഉറുമിയേക്കാള് മൂര്‍ച്ചയുള്ള നാക്കിന്റെ മുറിവേറ്റവര്‍ ഗാന്ധിനഗറില്‍ നിരവധിയുണ്ട്. ആഹാരം കഴിക്കാന്‍ മടിക്കുന്ന കുഞ്ഞുങ്ങള്‍ പോലും ഉണ്ണിയാര്‍ച്ചയുടെ പേരു കേട്ടാല്‍ വയര്‍ നിറയെ കഴിക്കും...
സ്വന്തമായി ഒരു ഗുണ്ടാസംഘത്തെ തന്നെ തീറ്റിപ്പോറ്റി വളര്‍ത്തുന്നുണ്ട് നമ്മുടെ ഈ ഉണ്ണിയാര്‍ച്ച. ചീട്ടുകളി കേന്ദ്രവും വാതുവയ്പ് കേന്ദ്രവും പലിശയിടപാടും വീട് വാടകയ്ക്ക് കൊടുക്കലും ഉള്‍പ്പെടെ വരുമാനമാര്‍ഗങ്ങള്‍ നിരവധിയുണ്ട് ഉണ്ണിയാര്‍ച്ചയ്ക്ക്.
കാക്കിയിട്ട പോലീസുകാരനെ നടുറോഡില്‍ തല്ലിയ ചരിത്രവുമുണ്ട് ഇവര്‍ക്ക്. ഇന്നും കാലം കഴിഞ്ഞിട്ടും പൊടിപ്പും തൊങ്ങലും വച്ച് നാട്ടുകാര്‍ ആ കഥയുടെ നിറം കെടാതെ നിലനിര്‍ത്തുന്നു.
ഉണ്ണിയാര്‍ച്ചയ്ക്കു കൂട്ടായി വേറൊരു പെണ്തരികൂടിയുണ്ട് കൂടെ... എന്തിനും പോന്ന ഒരുവള്‍...
തല്ലാനും കൊല്ലാനും ഗുണ്ടകളും എന്തിനും പോന്ന മനസ്സുമായി തോല്ക്കാന് മനസ്സില്ലാത്ത ഉണ്ണിയാര്‍ച്ച തന്റെ ജൈത്രയാത്ര തുടങ്ങുകയാണ്.
മീഡിയാ സിറ്റി ഫിലിംസ് ആന്റ് മലബാര്‍ ഫിലിം കമ്പനിയുടെ ബാനറില്‍ നജീബ് ബിന്‍ ഹസ്സനും ഹാരിസ് ബെഡിയും ചേര്‍ന്നു നിര്‍മ്മിക്കുന്നു.

ഹരിദാസ്, ടിവി ചന്ദ്രന്, ഹരികുമാര്‍, ശ്രീകുമാരന്‍ തമ്പി, കരീം, അനുറാം തുടങ്ങി പതിനാറോളം സംവിധായകരുടെ സഹസംവിധായകനായി പ്രവര്‍ത്തിച്ച ജയേഷ് മൈനാഗപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും സാജു കൊടിയന്‍, ഛായാഗ്രഹണം- വിപിന്‍ മോഹന്‍, സംഗീതം- അരുണ്‍ രാജ്, ഗാനരചന- ഹരിനാരായണന്, എഡിറ്റിംഗ്- ദിലീപ് ഡെന്നീസ്, പ്രൊഡക്്ഷന്‍ കണ്ട്രോളര്- ഷാജി പട്ടിക്കര, കലാസംവിധാനം- രാജേഷ് കല്പ്പത്തൂര്, വസ്ത്രാലങ്കാരം- രാധാകൃഷ്ണന് മങ്ങാട്, മേക്കപ്പ്- രാജീവ് അങ്കമാലി, സ്റ്റില്‍സ്- അനില്‍ പേരാമ്പ്ര, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അനുറാം, സഹസംവിധാനം- ഷെഹിന് ഉമ്മര്‍, എ.കെ. അമല്‍രാജ്, ശ്രീജിത്ത് ബാലന്, പ്രൊഡക്്ഷന്‍ മാനേജേഴ്സ് ജംഷീര്‍ പുറക്കാട്ടിരി, രങ്കീഷ് രാജന്, സംഘട്ടനം- തീപ്പൊരി നിത്യ, നൃത്തം- രേഖാ മാസ്റ്റര്‍.
രാജിനി ചാണ്ടി, പാര്‍വ്വതി നമ്പ്യാര്‍, ഇന്നസെന്റ്, രഞ്ജി പണിക്കര്‍, കോട്ടയം നസീര്‍, കൊച്ചുപ്രേമന്, നോബി, സാജു കൊടിയന്‍, രോഹിത് മേനോന്, സാലു കൂറ്റനാട്, സ്വാതി മോഹന്‍, മണി ഷൊര്‍ണൂര്‍, പ്രകാശ് പയ്യാനയ്ക്കല്‍, ജ്യോതിഷ് മട്ടന്നൂര്‍, സിറാജ് പയ്യോളി, ജയരാജ് സെഞ്ച്വറി, സുബ്രഹ്മണ്യന് ബോള്‍ഗാട്ടി, നജീബ് ബിന്‍ ഹസന്, ഹാരീഷ് ബെഡി, അലീസ് ജോസഫ്, വിഷ്ണുജയന്‍, ജോസഫ് പച്ചാളം, സ്നേഹ ശ്രീകുമാര്‍ എന്നിവരാണ് പ്രധാന നടീനടന്മാര്.
ഒരു ഇടവേളയ്ക്കു ശേഷം പ്രശസ്ത തമിഴ് താരം തവക്കള അഭിനയിക്കുന്ന ചിത്രംകൂടിയാണിത്.

Comments