
ചെന്നൈ: തമിഴ്നാട് നിയമസഭയില്‍ വിശ്വാസവോട്ടിനിടെ പ്രതിഷേധം നടത്തിയ പ്രതിപക്ഷ നേതാവ് എം.കെ സ്റ്റാലിനെയും കൂട്ടരെയും സഭയില്‍ നിന്നും പുറത്താക്കി. സുരക്ഷാ ഉദ്യോഗസ്ഥര്‍ തന്റെ വസ്ത്രങ്ങള്‍ വലിച്ചു കീറിയെന്നും സ്പീക്കര്‍ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് പ്രതിപക്ഷത്തെ കീഴ്പ്പെടുത്താന്‍ ശ്രമിച്ചെന്നും സ്റ്റാലിന് പറഞ്ഞു.
കോണ്‍ഗ്രസ് എംഎല്‍എമാരെയും സഭയില്‍ പ്രവേശിക്കാന്‍ സ്പീക്കാര്‍ അനുവദിച്ചില്ല. പനീര്‍സെല്‍വ പക്ഷത്തെ എംഎല്‍എമാരെയും പുറത്താക്കി ശശികല പക്ഷത്തെ എംഎല്‍എമാരെ വെച്ച് വിശ്വാസ വോട്ട് തേടാനാണ് സ്പീക്കറുടെ തീരുമാനം.






