ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Life & Style
  3. Life Style
Loading...

എന്തൊക്കെ ചെയ്തിട്ടും ശരീരഭാരം കുറയുന്നില്ലേ ? ; ഈ പരിശോധനകള്‍ നിങ്ങള്‍ ചെയ്തിട്ടുണ്ടോ ?

Authored by Web Desk | Last updated: 06 Jan 2026, 1:23 PM | 2 min read

Print
thyroid-function-weight-loss
ശരീരഭാരം കുറയ്ക്കണമെന്ന് ആഗ്രഹമുള്ളവര്‍ ഭക്ഷണ കാര്യങ്ങളില്‍ കോംപ്രമൈസ് ചെയ്തേ പറ്റൂ. അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍ ഒഴിവാക്കണം. ശരിയായ പോഷകങ്ങള്‍ കഴിച്ചു കൊണ്ട് വേണം ആരോഗ്യകരമായ ജീവിതം മുന്നോട്ട് കൊണ്ടു പോകാന്‍. ഇങ്ങനെയൊക്കെ ചെയ്തിട്ടും ശരീരഭാരത്തില്‍ യാതൊരു വ്യത്യാസവും ഉണ്ടായില്ലെങ്കില്‍ നമ്മുടെ ശരീരത്തെ കുറിച്ച് കൃത്യമായി മനസിലാക്കുക തന്നെ വേണം. കൊഴുപ്പ് കത്തിച്ച് കളയുന്ന പ്രക്രിയയില്‍ തടസ്സമായി നില്‍ക്കുന്ന ചില ഘടകങ്ങളുണ്ട്. നമ്മുടെ ശരീരത്തിനുള്ളിലെ ഈ ഘടകങ്ങളെ തിരിച്ചറിയാനും ചയാപചയ സംവിധാനത്തിന്റെ കാര്യക്ഷമത മനസ്സിലാക്കാനും സഹായിക്കുന്ന അഞ്ച് പരിശോധനകള്‍ ചെയ്യേണ്ടതാണ്.....


* ലെപ്റ്റിനും ഹോര്‍മോണ്‍ അസന്തുലനവും - വയര്‍ നിറഞ്ഞ പ്രതീതി നമുക്ക് ഉണ്ടാക്കാന്‍ സഹായിക്കുന്ന ഹോര്‍മോണ്‍ ആണ് ലെപ്റ്റിന്‍. കൊഴുപ്പ് കോശങ്ങളാണ് ഇത് ഉത്പാദിപ്പിക്കുന്നത്. എന്നാല്‍ അമിതഭാരമുള്ളവരില്‍ ലെപ്റ്റിന്‍ പ്രതിരോധം സൃഷ്ടിക്കപ്പെടുകയും ഒരിക്കലും വയര്‍ നിറഞ്ഞ പ്രതീതി ഉണ്ടാകാതിരിക്കുകയും ചെയ്യുന്നു. ഇത് അമിതമായ വിശപ്പ് , ഭക്ഷണം കഴിപ്പ് എന്നിവയിലേക്ക് നയിക്കും. ലെപ്റ്റിന്റെ തോതിന് പുറമേ സമ്മര്‍ദ്ദ ഹോര്‍മോണായ കോര്‍ട്ടിസോളിന്റെയും പ്രത്യുത്പാദന ഹോര്‍മോണുകളുടെയും തോതും അളക്കുന്നതും സഹായകമാകും. അടിയവറ്റിലെ കൊഴുപ്പിന്റെ ശേഖരണത്തിന് ഈ ഹോര്‍മോണുകളിലെ അസന്തുലനം കാരണമാകാറുണ്ട്. ഈ അസന്തുലനം പരിഹരിക്കുന്നത് കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും.


* സിആര്‍പി പരിശോധന - ശരീരത്തിലെ നീര്‍ക്കെട്ടിന്റെ അളവ് നിര്‍ണ്ണയിക്കുന്ന സിആര്‍പി പരിശോധനയും കൊഴുപ്പിന്റെ ചയാപചയം കാര്യക്ഷമമാണോ എന്നറിയാന്‍ സഹായിക്കും. നിരന്തരമായ നീര്‍ക്കെട്ട് കൊഴുപ്പ് കത്തിക്കുന്ന പ്രക്രിയയെ തടസ്സപ്പെടുത്തുകയും ഇന്‍സുലിന്‍ സംവേദനത്വം കുറയ്ക്കുകയും ചെയ്യും. സന്തുലിതമായ ഭക്ഷണക്രമം, നിരന്തരമായ വ്യായാമം, ശരിയായ ഉറക്കം എന്നിവയിലൂടെ നീര്‍ക്കെട്ട് കുറയ്ക്കുന്നത് കൊഴുപ്പ് കത്തിക്കുന്ന പ്രക്രിയയെയും ത്വരിതപ്പെടുത്തും.


* തൈറോയ്ഡ് ഫങ്ഷന്‍ ടെസ്റ്റ് - ശരീരത്തിന്റെ ചയാപചയത്തെ നിയന്ത്രിക്കുന്ന ടി3, ടി4 ഹോര്‍മോണുകളെ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥിയാണ് തൈറോയ്ഡ്. തൈറോയ്ഡ് തോത് കുറയുന്ന രോഗമായ ഹൈപോതൈറോയ്ഡിസം ചയാപചയ നിരക്ക് കുറയ്ക്കുകയും കൊഴുപ്പ് കത്തിക്കല്‍ ബുദ്ധിമുട്ടാക്കുകയും ചെയ്യും. ക്ഷീണം, ഭാരവര്‍ധന, തണുപ്പ് സഹിക്കാന്‍ വയ്യാത്ത അവസ്ഥ എന്നിവയെല്ലാം ഹൈപോതൈറോയ്ഡിസത്തിന്റെ ലക്ഷണങ്ങളാണ്. നിങ്ങളുടെ തൈറോയ്ഡ് സ്റ്റിമുലേറ്റിങ് ഹോര്‍മോണിന്റെയും ഫ്രീ ടി3, ഫ്രീ ടി4 തോതിന്റെയും അളവ് അറിയുന്നതിലൂടെ ഡോക്ടര്‍മാര്‍ക്ക് നിങ്ങളുടെ ചയാപചയ നിരക്ക് മന്ദഗതിയിലാണോ എന്ന് മനസ്സിലാക്കാന്‍ സാധിക്കും. ടി3, ടി4 തോത് ഉയരെയുള്ളവര്‍ക്ക് തുടക്കത്തില്‍ കൂടുതല്‍ ഭാരം കുറയുകയും ഡയറ്റ് ചെയ്യുമ്പോള്‍ ആരോഗ്യകരമായ ചയാപചയ നിരക്ക് ഉണ്ടാകുകയും ചെയ്യും. തൈറോയ്ഡ് തോത് കുറവുള്ളവര്‍ക്ക് അതിനുള്ള ചികിത്സ ആരംഭിക്കുന്നത് ഭാരം കുറയ്ക്കാനും സഹായിക്കും.


* ലിപിഡ് പ്രൊഫൈല്‍ - കൊളസ്ട്രോളിന്റെയും ട്രൈഗ്ലിസറൈഡുകളുടെയും നിരക്ക് കണ്ടെത്തി തരുന്ന പരിശോധനയാണ് ലിപിഡ് പ്രൊഫൈല്‍. ഉയര്‍ന്ന തോതിലുള്ള കൊളസ്ട്രോളും ട്രൈഗ്ലിസറൈഡും അമിതവണ്ണവും മൈറ്റബോളിക് സിന്‍ഡ്രോമുമായും ബന്ധപ്പെട്ടിരിക്കുന്നു. ഭക്ഷണനിയന്ത്രണത്തിലൂടെയും വ്യായാമത്തിലൂടെയും ചിലപ്പോഴൊക്കെ മരുന്നിലൂടെയും രക്തത്തിലെ ലിപിഡ് തോത് സാധാരണ തോതിലാക്കുന്നത് ചയാപചയ നിരക്ക് വര്‍ധിപ്പിച്ച് കൊഴുപ്പ് കുറയാന്‍ സഹായിക്കും.


* രക്തത്തിലെ പഞ്ചസാരയും ഇന്‍സുലിനും - ശരീരം എത്ര നന്നായിട്ട് പഞ്ചസാരയെ ദഹിപ്പിക്കുന്നുണ്ടെന്ന് അറിയാന്‍ രക്തത്തിലെ ഗ്ലൂക്കോസ്, ഇന്‍സുലിന്‍ പരിശോധനകള്‍ സഹായിക്കും. കോശങ്ങള്‍ ഇന്‍സുലിനോട് ശരിയായി പ്രതികരിക്കാത്ത അവസ്ഥ പഞ്ചസാരയുടെ തോതും കൊഴുപ്പിന്റെ ശേഖരവും ഉയര്‍ത്തും. അമിതഭാരമുള്ളവരില്‍ ഇതിനാല്‍ തന്നെ രക്തത്തിലെ പഞ്ചസാരയും അധികമായി കാണാറുണ്ട്. മൂന്ന് മാസത്തിലെ രക്തത്തിലെ ഗ്ലൂക്കോസ് ശരാശരി അളക്കുന്ന ഹീമോഗ്ലോബിന്‍ എ1സി പരിശോധന പ്രമേഹം വരാനുള്ള സാധ്യത കൂടി കണ്ടെത്തി തരും. ഈ പരിശോധനയില്‍ നിരക്ക് അധികമായി കണ്ടാല്‍ കുറഞ്ഞ ഗ്ലൈസിമിക് ഇന്‍ഡെക്സ് ഉള്ള ഭക്ഷണം കഴിച്ചും റിഫൈന്‍ ചെയ്ത കാര്‍ബോഹൈഡ്രേറ്റ് ഒഴിവാക്കിയും ഇന്‍സുലിന്‍ സംവേദനത്വം മെച്ചപ്പെടുത്താന്‍ ശ്രമിക്കേണ്ടതാണ്. ഇന്‍സുലിന്‍ സംവേദനത്വം മെച്ചപ്പെടുന്നത് കാര്യക്ഷമമായി കൊഴുപ്പ് കത്താനും ഇടയാക്കും.











Tags

  • fitness

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

സാമന്ത പിന്തുടരുന്ന 8 ഘട്ടങ്ങളുള്ള 'പവര്‍ മോര്‍ണിംഗ്' ദിനചര്യ ; നിങ്ങള്‍ക്കും ചെയ്യാം

സാമന്ത പിന്തുടരുന്ന 8 ഘട്ടങ്ങളുള്ള 'പവര്‍ മോര്‍ണിംഗ്' ദിനചര്യ ; നിങ്ങള്‍ക്കും ചെയ്യാം

മലൈക അറോറയുടെ നിത്യയൗവ്വനത്തിന്റെ രഹസ്യം ഇതാണ് ; നിങ്ങള്‍ക്കും പരീക്ഷിയ്ക്കാം

മലൈക അറോറയുടെ നിത്യയൗവ്വനത്തിന്റെ രഹസ്യം ഇതാണ് ; നിങ്ങള്‍ക്കും പരീക്ഷിയ്ക്കാം

തല മൊട്ടയടിച്ചാല്‍ താരന്‍ മാറ്റുമോ ? ; അറിയാം ഇക്കാര്യങ്ങള്‍

തല മൊട്ടയടിച്ചാല്‍ താരന്‍ മാറ്റുമോ ? ; അറിയാം ഇക്കാര്യങ്ങള്‍

പുരുഷന്മാരേ...മുഖക്കുരു പണി തരാറുണ്ടോ ? ; ഇക്കാര്യങ്ങള്‍ ചെയ്ത് നോക്കൂ

പുരുഷന്മാരേ...മുഖക്കുരു പണി തരാറുണ്ടോ ? ; ഇക്കാര്യങ്ങള്‍ ചെയ്ത് നോക്കൂ

മികച്ച ഒരു പേരന്റ് ആയിരിക്കാന്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിയ്ക്കാം

മികച്ച ഒരു പേരന്റ് ആയിരിക്കാന്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിയ്ക്കാം

വീടിന്റെ ടൈലുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഇക്കാര്യങ്ങളില്‍ വളരെ ശ്രദ്ധ കൊടുക്കണം

വീടിന്റെ ടൈലുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഇക്കാര്യങ്ങളില്‍ വളരെ ശ്രദ്ധ കൊടുക്കണം