മലയാള സിനിമാ ചരിത്രത്തിന്റെ ഭാഗമായ മെറി ലാന്‍ഡ് സ്റ്റുഡിയോയുടെ സ്ഥാപകന്‍ പി. സുബ്രഹ്മണ്യത്തിന്റെ മകന് എസ്. ചന്ദ്രന്റെ നിര്യാണത്തില്‍ അനുശോചനവുമായി നടന് കമല്ഹാസന്. ചന്ദ്രനെയും തന്നെയും ബന്ധിപ്പിച്ച് കലയാണെന്നും ഫോട്ടോഗ്രഫിയോട് അതിയായ താല്പര്യമുളള വ്യക്തിയായിരുന്നു ചന്ദ്രനെന്നും കമല്‍ ഹാസന് കുറിച്ചു.
മെറിലാന്‍ഡ് സുബ്രഹ്മണ്യത്തിന്റെ മകന് എസ്. ചന്ദ്രന്റെ വിയോഗത്തില്‍ ഞാന്‍ അതീവ ദു:ഖിതനാണ്. അദ്ദേഹം ചലച്ചിത്ര നിര്‍മാതാവും തിരുവനന്തപുരത്തെ പ്രശസ്തമായ ശ്രീ പത്മനാഭ തിയറ്ററിന്റെ ഉടമയുമായിരുന്നു.
ഞങ്ങളുടെ പ്രൊഫഷന് കൂട്ടായ്മയെക്കാളും എന്റെ പല സിനിമകളും അദ്ദേഹത്തിന്റെ തിയറ്ററുകളില്‍ ദീര്‍ഘകാലം പ്രദര്‍ശിപ്പിച്ചിരുന്നു എന്നതിനെക്കാളും , ഞങ്ങളെ യഥാര്‍ഥത്തില്‍ ബന്ധിപ്പിച്ചത് കലയോടുളള പൊതുവായ ഇഷ്ടമായിരുന്നു. അദ്ദേഹം ചിത്രകലയുടെ കടുത്ത ആരാധകനായിരുന്നു. ഫോട്ടോഗ്രാഫിയില്‍ പ്രത്യേക താല്‍പ്പര്യവും അദ്ദേഹത്തിനുണ്ടായിരുന്നു. ചന്ദ്രന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും എന്റെ അഗാധമായ അനുശോചനം കമല്‍ ഹാസന് കുറിച്ചു.

Comments