കഴിഞ്ഞ ദിവസം എഎഫ്പി ന്യൂസ് ഏജന്‍സി തങ്ങളുടെ എക്സ് അക്കൗണ്ടിലൂടെ പങ്കുവച്ച ഒരു വീഡിയോയാണ് ഇപ്പോള്‍ കാഴ്ചക്കാരെ ഒന്നടങ്കം അമ്പരപ്പിച്ചിരിക്കുന്നത്. പോളണ്ടിലെ റോക്ലോ മൃഗശാലയില്‍ വെറും 13 കിലോഗ്രാം ഭാരമുള്ള ഒരു മാന്‍ 1.7 ടണ്‍ ഭാരമുള്ള ഒരു കാണ്ടാമൃഗത്തെ ധൈര്യത്തോടെ നേരിടുന്നതായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. എന്നിട്ടും പരിക്കേല്‍ക്കാതെ മാന്‍ പുറത്ത് വന്നു. മാനിന്റെ ധൈര്യത്തെ സമൂഹ മാധ്യമ ഉപയോക്താക്കള്‍ പുകഴ്ത്തി.
വീഡിയോയില്‍ മൃഗശാല അധികൃതര്‍ മരുസ്ക എന്ന് വിളിക്കുന്ന കൂറ്റന്‍ കാണ്ടാമൃഗത്തെ തീരെ ചെറിയൊരു മാന്‍ എതിരിടുന്നതായിരുന്നു ഉണ്ടായിരുന്നത്. കാണ്ടാമൃഗം മാനുമായുള്ള പോരാട്ടത്തെ ഒരു കളിയായോ തമാശയായോ മാത്രമാണ് കണ്ടതെന്ന് അതിന്റെ കളിയില്‍ നിന്നും വ്യക്തമാണ്. എന്നാല്‍ തന്റെ ശത്രുവിന്റെ വലുപ്പത്തില്‍ ഭയക്കാതെ കണ്ടാമൃഗത്തിന്റെ നെറ്റി നോക്കി ഇടിക്കുന്നതും വീഡിയോയില്‍ കാണാം. വലുപ്പത്തിലെ വ്യത്യാസം കണ്ട് കാഴ്ചക്കാര്‍ സ്തബ്ധരായി. ഹോര്‍മോണുകളുടെ വര്‍ദ്ധനവാണ് ഈ പെരുമാറ്റത്തിന് കാരണമെന്ന് മൃഗശാല അധികൃതര്‍ പിന്നീട് വിശദീകരിച്ചു. മാനിന്റെ ഇണയുമായി അല്പം പ്രശ്നത്തിലായതിനാല്‍ ആണ് മാന്‍ 'ടെസ്റ്റോസ്റ്റിറോണ്‍' ഹോര്‍മോണ്‍ പമ്പ് ചെയ്യുന്നുണ്ടെന്നായിരുന്നു മൃഗശാല അധികൃതരുടെ വിശദീകരണം.

Comments