
കമ്മട്ടിപ്പാടത്തിലെ ബാലന് ചേട്ടനായി അരങ്ങിലെത്തി മലയാളികളുടെ മനസ്സില്‍ ചേക്കേറിയ മണികണ്ഠന് ആര് ആചാരിയും സ്വന്തമായി ഒരു വാഹനം സ്വന്തമാക്കി. ഔഡിയോ ബെന്‍സോ ഒന്നുമല്ലട്ടോ, ഒരു കുഞ്ഞന്‍ സ്കൂട്ടര്‍.
സിനിമാതാരങ്ങള്‍ ഒക്കെ വലിയ ആഡംബര വാഹനങ്ങള്‍ വാങ്ങിക്കുകയും ഇഷ്ട നമ്പറുകള്‍ ലേലത്തില്‍ പിടിക്കുന്നതുമെല്ലാം മിക്കപ്പോഴും വാര്ത്തകളാകാറുള്ളതാണ്. എന്നാല്‍ വലിയ ആഘോഷത്തിനൊന്നും മുതിരാതെ താരം തന്നെ ഇക്കാര്യം സന്തേഷത്തോടെ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പോസ്റ്റുചെയ്തു.
ആപ്രീലിയയുടെ എസ്.ആര് 150 സ്കൂട്ടറാണ് താരം സ്വന്തമാക്കിയത്. ഇറ്റാലിയന്‍ വാഹന നിര്‍മ്മാതക്കളായ പിയാജിയോയുടെ സ്പോര്‍ട്സ് ബൈക്ക് ശ്രേണിയായ അപ്രീലിയ പുറത്തിറക്കിയ പുതിയ സ്കൂട്ടറാണ് അപ്രീലിയ എസ്.ആര് 150. ബൈക്കുകളെ വെല്ലാന്‍ കഴിവുള്ള എഞ്ചിനാണ് സ്കൂട്ടറിന്റെ കരുത്ത്.
പൂജിക്കാന്‍ കൊണ്ടുവന്ന മാല ചാര്‍ത്തിയ വാഹനത്തിന്റെ ചിത്രങ്ങളാണ് താരം തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ദൈവാനുഗ്രഹത്താല്‍ ഞാന്‍ സ്വന്തമാക്കിയ എന്റ വാഹനം എന്ന കുറിപ്പോടെയാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.






