
ലഖനൗ: ലോകത്തെ ധനകാര്യവിദഗ്ധരെല്ലാം നോട്ട് നിരോധനം വിമര്‍ശിച്ചപ്പോള്‍ ഇന്ത്യയിലെ മാധ്യമങ്ങള്‍ മാത്രമാണ് മോഡിയെ വാഴ്ത്തിപ്പാടിയതെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോഡിയെ ഭയന്നാണ് ഇന്ത്യയിലെ മാധ്യമങ്ങള്‍ നോട്ട് നിരോധനത്തെ പുകഴ്ത്തി വാര്‍ത്തകള്‍ നല്‍കുന്നതെന്നും രാഹുല്‍ പറഞ്ഞു. യുപിയിലെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസരിക്കുന്നതിനിടെയാണ് രാഹുല്‍ മോഡിക്കെതിരെ തുറന്നടിച്ചത്.
അഖിലേഷും രാഹുലും ഒന്നിച്ചപ്പോള്‍ മോഡിയുടെ ചുണ്ടിലെ ചിരി മാഞ്ഞെന്നും രാഹുല്‍ പറഞ്ഞു. യുപിയില്‍ എസ്പി-കോണ്‍ഗ്രസ് സര്‍ക്കാരായിരിക്കും വിജയിക്കുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആളുകളുടെ പണത്തെ വെറും കടലാസാക്കി മാറ്റുകയും ചിരിക്കുകയുമാണ് മോഡി ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.






