കൊച്ചി: കൊച്ചിയില്‍ പ്രമുഖ നടിയെ ആക്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി നടന് കുഞ്ചാക്കോ ബോബന്. സ്ത്രീയെ ബഹുമാനിക്കാന്‍ പഠിക്കുമ്പോള്‍ മാത്രമേ ഒരു പുരുഷന് യഥാര്‍ത്ഥ പുരുഷനാകൂ എന്ന് കുഞ്ചാക്കോ ബോബന് ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. പുരുഷനാകാന്‍ ആ ആറിഞ്ച് മാത്രം പോരെന്നും ചാക്കോച്ചന് പറഞ്ഞു.
നിങ്ങളും വന്നത് ഒരു സ്ത്രീയുടെ വയറ്റില്‍ നിന്നാണെന്ന് ഓര്‍ക്കുക. സ്ത്രീ കടന്നു പോയ വേദനകള്‍ അറിയുകയും അംഗീകരിക്കുകയും ചെയ്യുക എന്നത് എല്ലാവരുടെയും ചുമതലയാണ്. തന്നെ ആക്രമിച്ച പിതൃശൂന്യരേക്കാള് തന്റേടവും ധൈര്യവും ആ നടി തന്നെയാണ് പ്രകടിപ്പിച്ചതെന്നും ചാക്കോച്ചന് കൂട്ടിച്ചേര്‍ത്തു.






