നൈറ്റ് ഡ്യൂട്ടിക്കിടെ തന്റെ ജോലികളില്‍ സഹായിക്കാന്‍ കാമുകനെ അനുവദിച്ച നഴ്സിനിനെ സസ്പെന്‍ഡ് ചെയ്ത് ആശുപത്രി അധികൃതര്‍. ചൈനയിലെ ഷാന്‍ഡോങ് പ്രവിശ്യയിലുള്ള സിംഗ്ഡെ ബ്രെയിന്‍ ബ്ലഡ് വെസല്‍ ഹോസ്പിറ്റലിലെ നഴ്സിനെതിരെയാണ് ആശുപത്രി അധികൃതര്‍ നടപടിയെടുത്തത്. കാമുകന് തന്നെ സഹായിക്കുന്നതിന്റെ വീഡിയോ നഴ്സ് തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെയാണ് സംഭവം വിവാദമായത്.
തന്റെ കാമുകന് എത്രത്തോളം സ്നേഹമുള്ളവനും സഹായമനസ്ഥിതിയുള്ളവനുമാണെന്ന് ലോകത്തെ കാണിക്കാനാണ് നഴ്സ് വീഡിയോ പങ്കുവെച്ചത്. എന്നാല്‍, രോഗികളുടെ സുരക്ഷയെ ബാധിക്കുന്ന അതീവ ഗുരുതരമായ സുരക്ഷാ വീഴ്ചയാണിതെന്ന് ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. കാമുകനെ തന്റെ 'നൈറ്റ് ഷിഫ്റ്റ് പാര്‍ട്ണര്‍' എന്നാണ് നഴ്സ് വിശേഷിപ്പിച്ചത്. പകല്‍ ജോലി ചെയ്യുന്ന കാമുകന് രാത്രിയില്‍ നഴ്സിന് കൂട്ടിരിക്കാന്‍ ആശുപത്രിയില്‍ എത്താറുണ്ട്. നഴ്സിംഗ് സ്റ്റേഷനിലെ കമ്പ്യൂട്ടറിലിരുന്ന് ഇയാള്‍ രോഗികളുടെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ തയാറാക്കുന്നതും മരുന്നുകള്‍ എടുത്തു നല്‍കുന്നതും ഐവി കുപ്പികളില്‍ ലേബലുകള്‍ ഒട്ടിക്കുന്നതും വീഡിയോയിലുണ്ട്. മെഡിക്കല്‍ പരിശീലനം ലഭിച്ചവര്‍ മാത്രം ചെയ്യേണ്ട ഇത്തരം കാര്യങ്ങള്‍ പുറത്തുനിന്നുള്ള വ്യക്തി ചെയ്യുന്നത് കണ്ട് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ നടുക്കം രേഖപ്പെടുത്തി.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ആശുപത്രി അധികൃതര്‍ ഉടന്‍ തന്നെ അന്വേഷണം പ്രഖ്യാപിച്ചു. 'അവളുടെ തലയ്ക്ക് എന്തോ തകരാറുണ്ട്, ഇതൊരു ചെറിയ വിഷയമല്ല. ഇതിനെ അതീവ ഗൗരവമായി തന്നെ കാണും,' എന്നാണ് ആശുപത്രി വക്താവ് പ്രതികരിച്ചത്.

Comments