ഇന്ത്യൻ സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന മോഹൻലാല്‍-ജിത്തു ജോസഫ് ചിത്രമാണ് 'ദൃശ്യം 3'. മലയാളത്തിൽ ത്രില്ലർ സിനിമകൾക്ക് പുതിയൊരു ബെഞ്ച്മാർക്ക് നൽകിയ ചിത്രമായിരുന്നു ഇത്. അതുകൊണ്ട് തന്നെ ഇതിന്റെ ആദ്യ രണ്ടു ഭാഗങ്ങളും കോടി ക്ലബ്ബുകളിൽ ഇടം നേടി.
അന്ന് മുതൽ സിനിമയുടെ മൂന്നാം ഭാഗത്തിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. സിനിമ അനൗൺസ് ചെയ്തതും, ഷൂട്ടിംഗ് തുടങ്ങിയതും പാക്ക് അപ്പും ഒക്കെ വലിയ ആവേശത്തോടെ ആരാധകർ ഏറ്റെടുത്തു. ദൃശ്യം 3 യ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
ഇപ്പോഴിതാ സിനിമയുടെ ഡബ്ബിങ് പൂർത്തി ആക്കിയ സന്തോഷം പങ്കിടുകയാണ് തിരക്കഥാകൃത്തും അഭിനേത്രിയുമായ ശാന്തി മായാദേവി. ഡബ്ബിങ് സ്റ്റുഡിയോയിൽ നിന്നുള്ള ചിത്രം പങ്കിട്ടാണ് താരത്തിന്റെ കുറിപ്പ്.
‘ജോർജുകുട്ടിയുടെ ലോകത്തിനുള്ളിൽ...’ എന്ന കുറിപ്പ് നൽകിയാണ് ശാന്തി മായാദേവി ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ഇക്കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത്.
ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ പ്രേക്ഷകർ കാത്തിരിക്കുന്ന ദൃശ്യം 3 യുടെ പുതിയ അപ്ഡേറ്റും വലിയ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. ഏപ്രിൽ 2 ന് ദൃശ്യം 3 ലോകമെമ്പാടും പുറത്തിറങ്ങും.
മോഹൻലാലിനൊപ്പം മീന, അൻസിബ ഹസൻ, ആശാ ശരത്, സിദ്ദിഖ്, എസ്തർ അനിൽ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.
സിനിമയുടെ റിലീസ് പ്രഖ്യാപിച്ചുകൊണ്ടുള്ള ഒരു മോഷൻ പോസ്റ്റർ മോഹൻലാൽ ഇക്കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ പങ്കിട്ടിരുന്നു. "വർഷങ്ങൾ കടന്നുപോയി. എന്നാൽ ഭൂതകാലം കടന്നുപോയിട്ടില്ല..." എന്ന ക്യാപ്ഷനോടെയാണ് മോഹൻലാൽ പോസ്റ്റർ പങ്കുവെച്ചത്.

മലയാളത്തിൽ ആദ്യം പുറത്തിറങ്ങിയ ചിത്രം പിന്നീട് നിരവധി ഭാഷകളിലാണ് റീമേയ്ക്ക് ചെയ്ത് പുറത്തിറങ്ങിയത്.
75 കോടിയായിരുന്നു ആദ്യ ഭാഗം തിയേറ്ററിൽ നിന്നും നേടിയത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യപ്പെട്ടിരുന്നു. 2021 ഫെബ്രുവരി 19 നാണ് ദൃശ്യം രണ്ടാം ഭാഗം പുറത്തിറങ്ങിയത്. കോവിഡ് കാലത്ത് ആമസോൺ പ്രൈമിലൂടെ ഒടിടി റിലീസായിട്ടായിരുന്നു ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്.
അഭിഷേക് പഥക് സംവിധാനം ചെയ്യുന്ന ദൃശ്യം 3 യുടെ ഹിന്ദി പതിപ്പിന്റെ റിലീസ് നേരത്തെ നിർമാതാക്കൾ പുറത്തു വിട്ടിരുന്നു. അജയ് ദേവ്ഗൺ നായകനാകുന്ന ഹിന്ദി പതിപ്പിന്റെ റിലീസ് ഒക്ടോബറിലാണ്. ചിത്രത്തിന്റെ ഷൂട്ടിങ് ഇതുവരെ ആരംഭിച്ചിട്ടില്ല.

Comments