ജമ്മുവിലെ ദോഡയിൽ കൊക്കയിലേക്ക് സൈനിക വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ നാല് സൈനികർക്ക് വീരമൃത്യു. 9 സൈനികർക്ക് പരിക്കേറ്റു.
സൈനികർ സഞ്ചരിച്ച വാഹനം 200 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് വീണത്. ദോഡയിലെ ഖനി എന്ന സ്ഥലത്താണ് അപകടമുണ്ടായത്. പത്തിലേറെ സൈനികർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്. ഉയർന്ന പ്രദേശങ്ങളിലേക്ക് ഡ്യൂട്ടിക്ക് പോകുകയായിരുന്നു സൈനികർ. ഇതിനിടെ വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ട് കൊക്കയിലേക്ക് വീഴുകയായിരുന്നു. പരിക്കേറ്റവരെ ഉദ്ദം പൂരിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Comments