മുംബൈ മെട്രോ ട്രെയിനിലെ ഗ്രാബ് ഹാന്‍ഡിലില്‍ പിടിച്ച് പുള്‍ അപ്പ് ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി ബോളിവുഡ് നടന് വരുണ്‍ ധവാന്. ഇതിന്റെ വീഡിയോ വൈറലാവുകയും വിമര്‍ശനങ്ങള്‍ ഉയരുകയും ഒടുവില്‍ മഹാ മുംബൈ മെട്രോ ഓപ്പറേഷന് കോര്പ്പറേഷന് ലിമിറ്റഡ് പരസ്യമായി താക്കീത് നല്‍കുകയും ചെയ്തതിന് പിന്നാലെയാണ് താരത്തിന്റെ വിശദീകരണം. വരുണ്‍ ധവാന് വേണ്ടി അദ്ദേഹത്തിന്റെ ടീമാണ് ഔദ്യോഗികമായ പ്രസ്താവന പുറത്തിറക്കിയത്.
സംഭവത്തില്‍ വരുണ്‍ ധവാന് പിഴ ചുമത്തുകയോ താരത്തിനെതിരെ നിയമനടപടികള്‍ ഉണ്ടാകുകയോ ചെയ്തിട്ടില്ലെന്ന് ടീം വ്യക്തമാക്കി. തെറ്റിദ്ധാരണയുടെ പുറത്താണ് വിവാദമുണ്ടായത്. ഇപ്പോള്‍ പ്രശ്നം രമ്യമായി പരിഹരിക്കപ്പെട്ടുവെന്നും പ്രസ്താവനയില്‍ പറയുന്നു.
പൗരന്മാര് പാലിക്കേണ്ട നിയമങ്ങളെയും പൊതുമുതലുകളെയും വരുണ്‍ ധവാന് പൂര്‍ണമായും ബഹുമാനിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ ടീം പ്രസ്താവനയില്‍ പറഞ്ഞു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനുളള മുംബൈ മെട്രോയുടെ പരിശ്രമങ്ങളെ പൂര്‍ണമായി താരം ഉള്‍ക്കൊളളുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു. തെറ്റിദ്ധാരണ നീക്കാന്‍ സഹകരിച്ച മുംബൈ മെട്രോയ്ക്കും വിവരങ്ങള്‍ കൃത്യമായി പങ്കുവെച്ച മാധ്യമങ്ങള്‍ക്കും ടീം വരുണ്‍ ധവാന് നന്ദി പറഞ്ഞു.
വരുണ്‍ ധവാന്റെ പുള്‍ അപ്പ് വീഡിയോ വൈറലായതോടെയാണ് മുംബൈ മെട്രോ ഇതിനെതിരെ രംഗത്തെത്തിയത്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു ഔദ്യോഗികമായ പ്രതികരണം. മഹാ മുംബൈ മെട്രോയില്‍ ഇത് ചെയ്യരുത് എന്ന് വീഡിയോയില്‍ എഴുതിയിരുന്നു. കൂടാതെ വീഡിയോയ്ക്ക് മുകളില്‍ X ചിഹ്നവും ചേര്‍ത്തിരുന്നു. വരുണ്‍ ധവാന് ചെയ്തത് ശിക്ഷാര്‍ഹമായ കുറ്റമാണെന്ന് വീഡിയോയ്ക്കൊപ്പമുളള കുറിപ്പില്‍ മഹാ മുംബൈ മെട്രോ ഓപ്പറേഷന് കോര്പ്പറേഷന് ലിമിറ്റഡ് വിശദീകരിച്ചു.

വരുണ്‍ ധവാന് താങ്കളുടെ ആക്ഷന്‍ ചിത്രങ്ങളിലെ പോലെ ഈ വീഡിയോ ഒരു മുന്നറിയിപ്പോടെ ആണ് പ്രചരിക്കേണ്ടിയിരുന്നത്. മഹാ മുംബൈ മെട്രോയില്‍ ഇത് ചെയ്യാന്‍ ശ്രമിക്കരുത്. മെട്രോ ട്രെയിനിനുളളില്‍ സമയം ചെലവഴിക്കുന്നത് രസമുളള കാര്യമാണെന്ന് ഞങ്ങള്‍ക്ക് മനസിലാകും. എന്നാല്‍ ആ ഗ്രാബ് ഹാന്‍ഡിലുകള്‍ തൂങ്ങിയാടാനുളളതല്ല മുംബൈ മെട്രോ പോസ്റ്റില്‍ പറഞ്ഞു.
2002 ലെ മെട്രോ റെയില്‍വേസ് ആക്ടിലെ ശല്യമുണ്ടാക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം ഇത്തരം പ്രവര്‍ത്തികള്‍ ശിക്ഷാര്‍ഹമായ കുറ്റമാണ്. കുറ്റകൃത്യത്തിന്റെ ഗൗരവമനുസരിച്ച് പിഴയീടാക്കുകയോ ജയില്‍ ശിക്ഷ വരെയോ ലഭിക്കാം. അതുകൊണ്ട് സുഹൃത്തുക്കളേ മെട്രോയില്‍ സമയം ചെലവിട്ടോളൂ പക്ഷേ തൂങ്ങിയാടരുത്. മഹാ മുംബൈ മെട്രോയില്‍ ഉത്തരവാദിത്തത്തോടെ യാത്ര ചെയ്യുക- മുംബൈ മെട്രോ തുടര്‍ന്നു.

Comments