കഴിഞ്ഞ ഏതാനും ആഴ്ചകളായി കശ്മീരിലും ഹിമാചലിലും കനത്ത മഞ്ഞുവീഴ്ച തുടരുകയാണ്. പല പ്രദേശങ്ങളിലും വീടിനു പുറത്തിറങ്ങാനാകാത്ത വിധം മഞ്ഞുമൂടിയിരിക്കുകയാണ്. നിരവധി മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിനിടെയാണ് ഹിമാചല്‍പ്രദേശില്‍ ചമ്പ ജില്ലയിലെ ഭര്‍മൗറില്‍ തണുപ്പില്‍ മരിച്ച ഉടമയുടെ മൃതദേഹത്തിന് കാവല്നില്ക്കുന്ന നായയുടെ ദൃശ്യം പുറത്തുവന്നത്. വീഡിയോ പലരുടെയും നെഞ്ചുലച്ചു.
ഭര്‍മാനി ക്ഷേത്രത്തിന് സമീപം വിക്ഷിത് റാണ, പീയുഷ് എന്നീ രണ്ട് യുവാക്കളെ കാണാതായിരുന്നു. അതിശക്തമായ മഞ്ഞുവീഴ്ചയില്‍ ഇവര്‍ മരിച്ചു. തിരച്ചിലില്‍ നാലാം ദിവസം ഇരുവരുടെയും മൃതദേഹം കണ്ടെത്തി. പീയുഷിന്റെ മൃതദേഹം മഞ്ഞില്‍ മൂടപ്പെട്ട നിലയിലായിരുന്നു. സമീപം ഒരു പിറ്റ്ബുള്‍ നായയും നില്ക്കുന്നുണ്ടായിരുന്നു. പീയുഷിന്റെ അരുമയാണ്.
ജീവനറ്റ ഉടമയുടെ മൃതദേഹത്തിന് നാലുദിവസം, ഭക്ഷണംപോലും ഇല്ലാതെ കാവല്‍നില്‍ക്കുകയാണ് നായ. രക്ഷാപ്രവര്‍ത്തകര്‍ പീയുഷിന്റെ മൃതദേഹം മാറ്റാന്‍ ശ്രമിക്കുന്നതിനിടെ നായ അക്രമാസക്തനായി. പിന്നീട് സഹായത്തിനെത്തിയവരാണെന്ന് മനസ്സിലായതോടെ നായ ശാന്തമായി. വൈകാതെ പീയുഷിന്റെ മൃതദേഹം അവിടെനിന്നും മാറ്റി. സംഭവത്തിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ നിമിഷനേരം കൊണ്ട് വൈറലാവുകയായിരുന്നു.

Comments