More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

‘‘അഭി എനിക്കു വേണ്ടി എല്ലാം മാറ്റിവയ്ക്കുന്ന സഹോദരിയാണ്; ലോ പഠിക്കണമെന്ന ആഗ്രഹം പാപ്പുവിന് വന്നത് ട്രോമ ട്രിഗറായതു കൊണ്ടാവാം...’’ അമൃത സുരേഷ്

Authored by Web Desk | Last updated: 06 Feb 2026, 12:49 PM | 2 min read

Print
Amrutha Suresh about her daughter and sister abhirami (Image Source: Instagram)
Amrutha Suresh about her daughter and sister abhirami (Image Source: Instagram)
സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ക്ക് മുന്നിലെത്തി പ്രിയങ്കരിയായി മാറിയ ഗായികയാണ് അമൃത സുരേഷ്. നടനായ ബാലയെ വിവാഹം ചെയ്ത അമൃതയുടെ വ്യക്തി ജീവിതം കഴിഞ്ഞ കുറച്ചു നാളുകളായി വാര്‍ത്തകളില്‍ ഇടം പിടിക്കുന്നുണ്ട്. പ്രണയിച്ച് വിവാഹം ചെയ്ത ബാലയും അമൃതയും പിന്നീട് വേര്‍പിരിഞ്ഞു. ഇവര്‍ക്ക് ഒരു മകളുണ്ട്, അവന്തിക. അമൃതയ്ക്കൊപ്പമാണ് അവന്തിക എന്നു വിളിക്കുന്ന പാപ്പു ജീവിക്കുന്നത്.

ബാലയുമായി വേർപിരിഞ്ഞ ശേഷം ഗോപി സുന്ദറുമായി ലിവ് ഇൻ റിലേഷനില്‍ ആയിരുന്നു അമൃത. പിന്നീട് പക്ഷേ ആ ബന്ധത്തില്‍ നിന്നും ഇരുവരും പിന്മാറി. ബാലയുമായി പല വാദപ്രതിവാദങ്ങളും മകളുടെ പേരില്‍ ഉന്നയിച്ച അവകാശങ്ങളുമടക്കം അമൃത ഇടയ്ക്ക് വൈകാരികമായി ഒരുപാട് തളര്‍ന്നു പോയിരുന്നു. സംഗീതവും കുടുംബത്തിന്റെ പിന്തുണയുമാണ് അമൃതയ്ക്ക് ഈ സമയത്ത് ഏറ്റവും കരുത്തായി മാറിയത്. തനിക്ക് കിട്ടിയ പിന്തുണയെക്കുറിച്ചും കരുത്തായി മാറിയവരെക്കുറിച്ചും പിന്നീട് വന്നു ചേര്‍ന്ന സന്തോഷങ്ങളുമെല്ലാം അമൃത തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ മകളായ പാപ്പുവിനെക്കുറിച്ചും അനിയത്തി അഭിരാമിയെക്കുറിച്ചും അമൃത പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. അഭിരാമി തനിക്കെപ്പോഴും കരുത്താണെന്നും സഹോദരിമാർക്കിടയില്‍ ഉള്ള കുശുമ്പ് പോലും അഭിക്കില്ലെന്നും എല്ലാം തനിക്ക് വേണ്ടി മാറ്റിവെയ്ക്കുന്നവളാണെന്നുമാണ് അമൃത പറയുന്നത്. തന്റെ മകള്‍ പാപ്പുവിന് ട്രോമ ട്രിഗർ ആയതുകൊണ്ടാണ ലോ പഠിക്കണമെന്ന ആഗ്രഹം വന്നതെന്നും അമൃത പറയുന്നു.

‘‘അഭി സ്ട്രോങ്ങായി ബിഹേവ് ചെയ്യുമെങ്കിലും ലോല ഹൃദയയായ കുട്ടിയാണ്. കാണുന്ന സ്ട്രങ്ത് ഒന്നും ഉള്ളില്‍ ഇല്ല. അവള്‍ സ്വീറ്റാണ്. ഞാനാണ് അത്ര സ്വീറ്റല്ലാത്തത്. എന്ത് വന്നാലും നേരിടാനുള്ള ശക്തി എനിക്കുണ്ട്. അതാണ് എന്റെ സ്ട്രങ്ത്. അതിന് എനിക്ക് സപ്പോർട്ട് തരുന്നത് അഭിയാണ്.

കുട്ടിക്കാലം മുതല്‍ എന്റെ കൂട്ടുകാരി അഭിയും അഭിയുടെ കൂട്ടുകാരി ഞാനുമാണ്. പുറത്ത് പോയി മറ്റ് കുട്ടികള്‍ക്കൊപ്പം കളിക്കാറുപോലുമില്ലായിരുന്നു. ഇപ്പോഴും അവള്‍ക്ക് ഞാനും എനിക്ക് അവളും മാത്രമേയുള്ളു. അവള്‍ എന്റെ പട്ടാളമായാണ് പല കാര്യങ്ങളിലും നിന്നിട്ടുള്ളത്. റിയാക്‌ട് ചെയ്യേണ്ടെന്ന് പറഞ്ഞാലും അവള്‍ പ്രതികരിക്കും. അതെങ്ങനെ ശരിയാകും?. എന്റെ ചേച്ചിയെ പറയാൻ ഞാൻ സമ്മതിക്കില്ലെന്ന ആറ്റിറ്റ്യൂഡാണ് അവള്‍ക്ക്.

അഭിയെപ്പോലൊരാളെ കിട്ടുക എന്നത് ഭാഗ്യമാണ്. സഹോദരിമാർക്കിടയില്‍ ഉള്ള കുശുമ്പ് പോലും അവള്‍ക്കില്ല. എല്ലാം എനിക്ക് വേണ്ടി മാറ്റിവെയ്ക്കുന്നവളാണ്.

ഒരു കരണത്ത് അടിച്ചാല്‍ മറുകരണം കൂടി കാണിച്ച്‌ കൊടുത്തിരുന്നയാളാണ് അച്ഛൻ. ഒച്ചയും ബഹളവും ഇല്ലാത്ത പാവം അച്ഛനായിരുന്നു. ഞാൻ അച്ഛനെപ്പോലെയാണ് എന്നാണ് അമ്മ പറയാറ്. ഒന്നും തട്ടിപ്പറിച്ച്‌ സ്വന്തമാക്കുന്ന സ്വഭാവം അച്ഛനില്ല. എനിക്കുമില്ല. അതുകൊണ്ട് തന്നെ പല കാര്യങ്ങളും നഷ്ടപ്പെട്ട് പോകാറുണ്ട്. ഇടിച്ച്‌ നിന്ന് കാര്യങ്ങള്‍ സാധിച്ചെടുക്കുന്ന രീതിയാണല്ലോ സമൂഹത്തില്‍.

ലോ പഠിക്കണമെന്ന ആഗ്രഹം പാപ്പുവിന് വന്നത് ട്രോമ ട്രിഗർ ആയതുകൊണ്ടാണോയെന്ന് അറിയില്ല. നീതി അർഹിക്കുന്ന മനുഷ്യർക്ക് വേണ്ടി പോരാടണമെന്ന ആഗ്രഹം അവള്‍ക്കുണ്ട്. മമ്മിയെപ്പോലെ ആരും കഷ്ടപ്പെടാൻ ആരെയും താൻ അനുവദിക്കില്ലെന്നൊക്കെ അവള്‍ പറയാറുണ്ട്. ഇതെല്ലാം കൊണ്ടാണ് ഞാൻ പറഞ്ഞത് അവളുടേത് പാഷനാണോ ട്രോമ ട്രിഗറാണോയെന്ന് അറിയില്ലെന്ന്. ആ പ്രൊഫഷനിലേക്ക് പോകുന്നതിനെ കുറിച്ച്‌ പറയുമ്പോള്‍ അവളുടെ കണ്ണൊക്കെ തിളങ്ങുന്നത് നമുക്ക് കാണാം.

അവള്‍ അതിനെ കുറിച്ച്‌ പറയുന്നത് കേള്‍ക്കുമ്പോള്‍ അമ്മ എന്ന രീതിയില്‍ എനിക്ക് സന്തോഷമാണ്. പാപ്പു വളർന്ന് എന്റെ അത്രയുമായി‌. തടിയും പൊക്കവുമെല്ലാം എനിക്കുള്ളത് പോലെയാണ്. വസ്ത്രങ്ങളും ഷൂസുമെല്ലാം ഞങ്ങള്‍ ഷെയർ ചെയ്യാറുണ്ട്. അതുപോലെ ഞാൻ അവളോട് പറയുന്ന ഒരു കാര്യമേയുള്ളു. മിസ്റ്റേക്ക്സ് എല്ലാവരും ചെയ്യും. അതിനാല്‍ തന്നെ നാളെ ഒരു മിസ്റ്റേക്ക് നിന്റെ ഭാഗത്ത് നിന്ന് ഉണ്ടായെന്ന് കരുതി മമ്മി ഒന്നും പറയാൻ പോകുന്നില്ല. കാരണം മമ്മിയും കുറേ മിസ്റ്റേക്ക്സ് ചെയ്തിട്ടുണ്ട്. എന്നിട്ടും മമ്മി ഇവിടെ ഇല്ലേയെന്ന് ഞാൻ പറയും. അങ്ങനെ പറഞ്ഞ് കൊടുത്തില്ലെങ്കില്‍ കയ്യില്‍ നിന്നും എന്തെങ്കിലും മിസ്റ്റേക്സ് പറ്റിയാല്‍ അവർ നമ്മളോട് പറയില്ല. മറ്റാരോടെങ്കിലുമാകും പറയുക. ശരിയും കണ്‍ഫ്യൂഷൻസും കുറുമ്പുമെല്ലാം പാപ്പു എന്നോടാണ് പറയുന്നത്. അവളുടെ സുഹൃത്തുക്കള്‍ക്കും ഞാനാണ് കംഫേർട്ട് സോണ്‍.

എന്റെ അച്ഛനും അമ്മയും എനിക്കൊപ്പം നിന്നതുകൊണ്ടാണ് ഞാൻ ജീവനോടെ ഇരിക്കുന്നത്. എന്റെ ജാക്ക് പോട്ട് എന്റെ പാപ്പുവാണ്. എന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളില്‍ എനിക്ക് റിഗ്രറ്റ് ഇല്ല. ഞാൻ റിഗ്രറ്റ് ചെയ്യേണ്ട സംഭവം ഉണ്ടെങ്കിലും അതിന്റെ ബൈ പ്രോഡക്ടായി എനിക്ക് സുന്ദരികുട്ടിയും ചക്കരയുമായ ഒരു മോളുണ്ട്. അതിനാല്‍ റിഗ്രറ്റ് ചെയ്യാതെ ദൈവ നിശ്ചയമായി കരുതുന്നു....’’ എന്നാണ് അമൃത പറയുന്നത്.












Tags

  • amrutha suresh
  • abhirami suresh
  • amrutha's daughter avanthika

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

Sowbhagya Venkitesh and arjun somasekhar (Image Source: Instagram)

‘ഞങ്ങളിൽ ഒരാൾ മരിക്കുന്നതുവരെ, ജീവിതകാലം മുഴുവൻ വിവാഹിതരായി പരസ്പരം വിശ്വസ്തരായി തുടരും; മഞ്ഞപത്രക്കാര്‍ ക്ഷമിക്കുക...’ പോസ്റ്റുമായി സൗഭാഗ്യ വെങ്കിടേഷ്

Janhvi Kapoor (Image Source: Instagram)

ഫ്ലോറല്‍ ഡിസൈന്‍ ഗോള്‍ഡ് ബ്രോക്കേഡ് മൗവ് ഷേഡ് ബനാറസി സാരിയില്‍ അപ്സരസ്സായി ജാന്‍വി കപൂര്‍;സ്ട്രാപ്പ്ലെസ്സ് ഫിറ്റഡ് ബ്ലൗസില്‍ ഹോട്ട് ലുക്കില്‍ താരം

Aiswarya Rajan shares her healing journey (Image Source: Instagram)

‘ശരീരത്തിന്റെ ഓരോ അണുവിലും വേദന; പ്രസവിക്കാന്‍ പറ്റുമോ എന്ന് ചോദ്യത്തിലൂടെ പ്രണയത്തകര്‍ച്ചയും...’16-ാം വയസ്സില്‍ തുടങ്ങിയ പോരാട്ടം പങ്കിട്ട് ഐശ്വര്യ രാജന്‍

Ravi Mohan’s Emotional Speech (Image Source: Instagram)

‘ആയുസ്സിന്റെ പകുതി സിനിമയില്‍ ചെലവിടുന്നതിനിടെ ഞാന്‍ നിങ്ങളെ മുറിവേല്‍പ്പിച്ചു; ദയവായി എന്നോട് ക്ഷമിക്കൂ...’ വികാരഭരിതനായി രവി മോഹന്‍

Abhirami doing  spidey challenge (Image Source: Instagram)

സ്പൈഡി ചലഞ്ച് സൂപ്പറായി ചെയ്ത് ലേഡി ബ്ലാസ്റ്റ് അഭിരാമി; കിടിലം കമന്റുകളുമായി തൃഷയും ശ്രുതിഹാസനും ; സ്പൈഡർ-വുമൺ കേരള എഡിഷൻ എന്ന് കമന്റുകള്‍

Anu Sithara and vishnu celebrates 11 years of love (Image Source: Instagram)

വിഷ്ണുവേട്ടനൊപ്പമുള്ള ത്രോബാക്ക് ചിത്രം പങ്കിട്ട് പ്രണയം 11 വര്‍ഷം പൂര്‍ത്തിയാക്കിയ സന്തോഷവുമായി അനുസിതാര; സ്നേഹം നിറയ്ക്കുന്ന കമന്റുകളുമായി ആരാധകര്‍