
ജോലി പോകാന്‍ ആയിരം കാരണങ്ങളുണ്ടാകും. എന്നാല്‍ സുന്ദരിയായതിന്റെ പേരില്‍ ജോലി പോയി എന്നു കേട്ടിട്ടുണ്ടോ? ദതാണ് 24 കാരി എമ്മാ ഹള്സേയ്ക്ക് സംഭവിച്ചത്. കക്ഷി ഒരല്‍പ്പം ഹോട്ടായി പോയി എന്നത് കാരണത്താല്‍ ജോലിയില്‍ നിന്നും പുറത്താക്കി. ലണ്ടനിലെ ഒരു ടെലിവിഷന്‍ നിര്‍മ്മാണക്കമ്പനിയിലെ ഫ്രീലാന്‍സ് റണ്ണറായി ജോലി നോക്കുകയായിരുന്നു എമ്മാ ഹള്സേ.
എന്നാല്‍ കഴിഞ്ഞ ദിവസം ജോലിക്ക് വന്ന എമ്മയെ മാനേജര്‍ ഏറെ താമസിയാതെ തന്നെ വീട്ടിലേക്ക് തിരിച്ചയച്ചു. ലുക്കിന്റെ പേരിലാണ് തന്നെ പറഞ്ഞു വിട്ടതെന്നും ജോലിക്കായി ഒരു ഷര്‍ട്ടും ട്രൗസറും ധരിച്ചായിരുന്നു എത്തിയതെന്നും അതൊരിക്കലും മര്യാദ കെട്ട വസ്ത്രമായിരുന്നില്ലെന്നും ഇവര്‍ പറഞ്ഞു. നീ ഒരു മോഡലാണോ? വീടിന്റെ മുന്നില്‍ നില്‍ക്കാഞ്ഞത് എന്താണെന്നും മറ്റും ചോദിച്ച മാനേജര്‍ ക്യാറ്റ്വാക്കിന് നിശ്ചയമായും പോകണമെന്ന് പറഞ്ഞാണ് പറഞ്ഞുവിട്ടത്.
കമ്പനി ജീവനക്കാര്‍ എന്തു വസ്ത്രം ധരിക്കണമെന്ന് തീരുമാനിക്കുന്നത് മാനേജരാണ്. അയാള്‍ തീരുമാനിക്കുന്ന വസ്ത്രം ധരിക്കാത്തതാകാം താന്‍ സ്വീകാര്യയാകാതെ പോയതെന്നും ഹള്‍സ് പറയുന്നു. അതേസമയം പുറത്താക്കിയ മാനേജര്‍ ഹള്‍സിന്റെ ഫോണ്‍നമ്പര്‍ വാങ്ങാനും മറന്നില്ല. ഡ്രിങ്ക്സിനും മറ്റുമായി പുറത്ത് പോകുമ്പോള്‍ ഒപ്പം കൂട്ടാന്‍ വിളിക്കാമെന്നായിരുന്നു മാനേജര്‍ പറഞ്ഞത്. അതേസമയം രസകരമായ കാര്യം ഇതൊന്നുമല്ല. വിഷയം പഠിച്ച കമ്പനി ഹള്സിനെ പുറത്താക്കിയ മാനേജരെയും പുറത്താക്കി. ഇയാളെ പോലെ ഒരാളില്‍ നിന്നും പ്രശ്നം നേരിടേണ്ടി വരുന്നത് ഇതാദ്യമല്ലെന്നായിരുന്നു മറ്റു ജീവനക്കാര്‍ പറഞ്ഞത്.






