രാജ്യത്തിന്റെ പലയിടത്തും ഹോളി ആഘോഷങ്ങള്‍ കെങ്കേമമായി നടക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. ഇതിനിടയിതാ ഹരിയാനയില്‍ നിന്നും പുറത്തുവന്ന ഒരു ദൃശ്യമാണ് ഇപ്പോള്‍ നെറ്റീസണ്‍സിനിടയില്‍ ജനരോഷം ആളിക്കത്തിക്കുന്നത്. ഒരു കൂട്ടം യുവാക്കള്‍ ചേര്‍ന്ന് കാളവണ്ടി വലിച്ചുപോവുകയായിരുന്ന പശുവിനെ തടഞ്ഞുനിര്‍ത്തുകയും, വായ ബലമായി തുറന്ന് പിടിച്ച് മദ്യം നേരിട്ട് കുടിപ്പിക്കുന്നതിന്റെയും അതിഭീകര ദൃശ്യങ്ങളാണിത്. 'സ്ട്രീറ്റ് ഡോഗ്സ് ഓഫ് ബോംബെ' എന്ന ഇന്‍സ്റ്റാഗ്രാം പേജിലൂടെ പുറത്തു വന്ന ഈ വീഡിയോ നിമിഷങ്ങള്‍ക്കകമാണ് വൈറലായത്. തിന്മയ്ക്ക് മേല്‍ നന്മ വിജയിക്കുന്നതിനെ അടയാളപ്പെടുത്തുന്ന ഒരു ഉത്സവത്തിനിടയില്‍ നടന്ന ഈ മനുഷ്യത്വരഹിതമായ പ്രവര്‍ത്തി വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
വീഡിയോയില്‍ കാണുന്നതനുസരിച്ച്, രണ്ടുപേര്‍ പശുവിന്റെ വായ ബലമായി പിടിച്ചു വെക്കുമ്പോള്‍ മൂന്നാമന് കുപ്പിയില്‍ നിന്നും മദ്യം വായിലേക്ക് ഒഴിച്ചുകൊടുക്കുകയാണ്. ചുറ്റുമുള്ളവര്‍ ഈ പ്രവര്‍ത്തി കണ്ട് ആര്‍പ്പുവിളിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ കാണാം. മൃഗസ്നേഹികള്‍ക്കിടയില്‍ വലിയ ആശങ്കയുണ്ടാക്കിയ ഈ സംഭവം ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. ആഘോഷങ്ങളുടെ മറവില്‍ ഇത്തരം ക്രൂരതകള്‍ ആവര്‍ത്തിക്കപ്പെടുന്നത് ലജ്ജാകരമാണെന്ന് പലരും അഭിപ്രായപ്പെട്ടു.
സംഭവം വിവാദമായതോടെ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയര്‍ന്നു. 'എവിടെപ്പോയി പശു സംരക്ഷകര്‍?' എന്നും 'ഇങ്ങനെയുള്ളവര്‍ക്ക് തലച്ചോറില്ലേ?' എന്നും ചോദിച്ചുകൊണ്ട് നിരവധി പേര് രംഗത്തെത്തി. ഹരിയാന പോലീസിനെ ടാഗ് ചെയ്തുകൊണ്ട് കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള കമന്റുകള്‍ വീഡിയോയ്ക്ക് താഴെ നിറയുകയാണ്.

Comments