ലോകത്തില്‍ ഏറ്റവുമധികം ആധരിക്കപ്പെടുന്നവരാണ് ഡോക്ടര്‍മാര്‍. സേവനവും സമര്‍പ്പണവും കോര്‍ത്തിണങ്ങിയ ജോലിയാണ് ഓരോ ഡോക്ടര്‍മാരും ചെയ്യുന്നത്. എന്നാല്‍ ദേബബ്രതാ മിതാലി ഓറോ ഫൗണ്ടേഷന് നടത്തിയ പഠനമനുസരിച്ച്, ഇന്ത്യന്‍ ഡോക്ടര്‍മാരില്‍ 91 ശതമാനം പേരും തങ്ങളുടെ മക്കളെ ഡോക്ടറാക്കാന്‍ ആഗ്രഹിക്കാത്തവരാണ്. രാജ്യത്തെ വിവിധ നഗരങ്ങളിലായി 1200-ലധികം ഡോക്ടര്‍മാരില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഡോക്ടര്‍മാര്‍ നേരിടുന്ന കഠിനമായ ജോലിസമ്മര്ദ്ദത്തെയും വെല്ലുവിളികളെയും കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് പുതിയ സര്‍വേയിലൂടെ പുറത്തുവരുന്നത്.
അമിതമായ ജോലിഭാരം, ഉറക്കമില്ലായ്മ, കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ കഴിയാത്ത അവസ്ഥ എന്നിവയാണ് പ്രധാന കാരണങ്ങളായി ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. കൂടാതെ, രോഗികളില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ നേരിടേണ്ടി വരുന്ന അക്രമങ്ങളും അധിക്ഷേപങ്ങളും ഡോക്ടര്‍മാരെ വലിയ ഭയത്തിലും മാനസിക സമ്മര്‍ദ്ദത്തിലുമാണ് എത്തിക്കുന്നത്. സര്‍വേയില്‍ പങ്കെടുത്ത 84 ശതമാനം പേരും ജോലിസ്ഥലത്ത് സുരക്ഷിതരല്ലെന്ന ഭയം പങ്കുവെച്ചു.
ഡോക്ടര്‍മാരോടുള്ള പൊതുജനങ്ങളുടെ വിശ്വാസം കുറയുന്നതും നിയമപരമായ നൂലാമാലകളും ഈ തൊഴിലിനോടുള്ള താല്‍പ്പര്യം കുറയാന്‍ കാരണമാകുന്നുണ്ട്. ആരോഗ്യരംഗത്ത് അടിയന്തരമായ പരിഷ്കാരങ്ങള്‍ ആവശ്യമാണെന്നും ഡോക്ടര്‍മാരുടെ മാനസികാരോഗ്യം ഉറപ്പാക്കാന്‍ കൗണ്‍സിലിംഗ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ വേണമെന്നും സര്‍വേ റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. തങ്ങള്‍ അനുഭവിക്കുന്ന ഈ പ്രതിസന്ധികള്‍ മക്കള്‍ക്ക് ഉണ്ടാകരുത് എന്ന ആഗ്രഹമാണ് ഭൂരിഭാഗം ഡോക്ടര്‍മാരെയും ഇത്തരമൊരു നിലപാടിലേക്ക് എത്തിക്കുന്നത്.

Comments