ഉത്തര്‍പ്രദേശിലെ ചിത്രകൂട് ജില്ലയില്‍ നിന്നും പുറത്തുവരുന്ന ഒരു വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്. ചിത്രകൂടിലെ ഒരു പ്രൈമറി സ്കൂള്‍ ക്ലാസ് മുറിയില്‍ നിന്നുള്ളതാണ് വിഡിയോ. ക്ലാസ്മുറിയില്‍ വച്ച് പെണ്‍കുട്ടികളെ കൊണ്ട് അധ്യാപിക സ്വന്തം ശരീരം മസാജ് ചെയ്യിക്കുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
മധു റായ് എന്ന അധ്യാപികയാണ് വിഡിയോയിലുള്ളത്. ആധ്യാപിക ക്ലാസ് മുറിയിലെ നിലത്ത് കമിഴ്ന്ന് കിടക്കുകയും ഒരു പെണ്‍കുട്ടിയെ കൊണ്ട് തന്റെ ശരീരം ചവിട്ടി തിരുമ്മിക്കുന്നതുമാണ് വിഡിയോ. യൂണിഫോമിട്ട കുട്ടികള്‍ ഇവര്‍ക്കും ചുറ്റിലും ബെഞ്ചില്‍ ഇരിക്കുന്നതും വിഡിയോയില്‍ കാണാം. മൊബൈല്‍ ഫോണ്‍ നോക്കിക്കൊണ്ടാണ് അധ്യാപിക നിലത്ത് കിടക്കുന്നത്. സ്കൂളിലെ പ്രധാനാധ്യാപികയാണ് മധുറായ്.
സംഭവത്തെ തുടര്‍ന്ന് മധു റായിയെ സസ്പെന്റ് ചെയ്തു. 23 സെക്കന്റ് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ അഞ്ചാംക്ലാസ് വിദ്യാര്‍ഥിനികളാണുള്ളത്. സംഭവത്തെ തുടര്‍ന്ന് ഡിഇഒ സ്കൂളില്‍ പരിശോധന നടത്തി. തുടര്‍ന്നാണ് അധ്യാപികയെ സസ്പെന്റ് ചെയ്തത്. എന്നാല്‍ മധുറായ് മെഡിക്കല്‍ ലീവിലാണെന്നാണ് സ്കൂള്‍ അധികാരികളുടെ വിശദീകരണം. പ്രധാന അധ്യാപിക ക്ലാസ്മുറിയില്‍ വച്ച് സ്ഥിരം മസാജ് ചെയ്യിക്കാറുണ്ടെന്ന് കുട്ടികള്‍ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു. തുടര്‍ന്നാണ് നടപടി.
''യുപിയിലെ! ചിത്രകൂട് സര്‍ക്കാര്‍ െ്രെപമറി സ്കൂളിലെ വനിതാ പ്രിന്‍സിപ്പാള്‍ നിലത്ത് കമിഴ്ന്നു കിടന്ന് പെണ്‍കുട്ടികളെ കൊണ്ട് ചവിട്ടി തിരുമ്മിക്കുന്നു. എങ്ങനെയാണ് പ്രിന്‍സിപ്പലിനു കുട്ടികളുടെ ഭാവി ഇങ്ങനെ ചൂഷണം ചെയ്യാന്‍ സാധിക്കുന്നത്?'' എന്ന കുറിപ്പോടെയാണ് വിഡിയോ സമൂഹമാധ്യമങ്ങളിലെത്തിയത്. സമൂഹമാധ്യമത്തിലെത്തി നിമിഷങ്ങള്‍ക്കകം തന്നെ വിഡിയോയ്ക്ക് താഴെ നിരവധി കമന്റുകളും എത്തി. 'ആരാണ് ഈ വിഡിയോ എടുത്തത്?' എന്നായിരുന്നു വിഡിയോയ്ക്കു താഴെ ചിലരുടെ ചോദ്യം. എഐ സാങ്കേതിക വിദ്യയിലൂടെ നിര്‍മിച്ചതാണ് ഈ വിഡിയോ എന്നാണ് മധുറായിയുടെ വിശദീകരണം.

Comments