യുകെയില്‍ നിന്നും പുറത്തുവരുന്ന ഒരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയെ പൊട്ടിച്ചിരിപ്പിക്കുന്നത്. ഒരു ദിവസം രാവിലെ ഉറക്കമുണര്‍ന്ന 42 കാരനായ ടോമി ലിഞ്ച് തന്റെ ശരീരമാകെ നീലനിറമായിരിക്കുന്നത് കണ്ട് ഞെട്ടിപ്പോയി. ഉടന്‍ തന്നെ സുഹൃത്തിനൊപ്പം അടുത്തുള്ള ആശുപത്രിയിലെ അടിയന്തര വിഭാഗത്തില്‍ ചികിത്സ തേടി. ടോമിയുടെ അവസ്ഥ കണ്ട ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും അതീവ ജാഗ്രതയോടെയാണ് ഇടപെട്ടത്.
രക്തത്തില്‍ ഓക്സിജന്റെ അളവ് കുറയുന്ന ഗുരുതരമായ അവസ്ഥയാണെന്ന് കരുതി ഡോക്ടര്‍മാര്‍ ഉടന്‍ തന്നെ ടോമിക്ക് ഓക്സിജന്‍ മാസ്ക് നല്കി. പരിശോധനകള്‍ പുരോഗമിക്കുന്നതിനിടെ ഒരു ഡോക്ടര്‍ ആല്‍ക്കഹോള്‍ ഉപയോഗിച്ച് ടോമിയുടെ കൈയ്യിലെ നീലനിറം തുടച്ചുനോക്കി. അപ്പോള്‍ ആ നിറം മായുന്നത് കണ്ട് ഡോക്ടര്‍മാര്‍ അമ്പരന്നു. ഇതോടെയാണ് അദ്ദേഹത്തിന്റെ രോഗാവസ്ഥയ്ക്ക് പിന്നിലെ യഥാര്‍ത്ഥ കാരണം തേടി ഡോക്ടര്‍മാര്‍ അന്വേഷണം തുടങ്ങിയത്. ഒടുവില്‍ യഥാര്‍ഥ കാരണം കണ്ടുപിച്ചപ്പോള് എല്ലാവരും പൊട്ടിച്ചിരിച്ചു.
സംഭവം എന്താണന്നല്ലേ? ടോമി പുതുതായി വാങ്ങിയ നീല നിറത്തിലുള്ള ബെഡ് ഷീറ്റായിരുന്നു വില്ലന്‍. പുതിയ ബെഡ് ഷീറ്റുകള്‍ കഴുകാതെയാണ് ഇയാള്‍ ഉപയോഗിച്ച് തുടങ്ങിയത്. ഇതോടെ ബെഡ് ഷീറ്റിന് നിറം നല്കിയ ഡൈ ടോമിയുടെ ദേഹത്തേക്ക് പടരുകയായിരുന്നു. യഥാര്‍ഥ കാരണം അറിഞ്ഞതോടെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ എല്ലാവരും പൊട്ടിച്ചിരിച്ചു. അവതാറിലെ കഥാപാത്രത്തെ പോലെയായിരുന്നു താന്‍ ആ സമയത്തെന്നാണ് ടോമി പ്രതികരിച്ചത്. ശരീരം നീലനിറമായിട്ടും ഇത്ര ആരോഗ്യവാനായ ഒരാളെ തങ്ങള്‍ ആദ്യമായാണ് കാണുന്നതെന്ന് ഡോക്ടര്‍മാര്‍ തമാശയായി പറഞ്ഞു.

Comments