വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട പല വീഡിയോകളും സോഷ്യല്‍ മീഡിയയിലൂടെ വൈഹലാകാറുണ്ട്. ഇപ്പോഴിതാ ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വസ് ഉദ്യോഗസ്ഥനായ പ്രവീണ്‍ കസ്വാന് പങ്കുവച്ച കാസിരംഗ നാഷണല്‍ പാര്‍ക്കില്‍ നിന്നുള്ള കണ്ടാമൃഗത്തിനെറയും കുഞ്ഞിന്റെയും വീഡിയോ കാണികളില്‍ കൗതുകമുണര്‍ത്തുന്നത്. അമ്മയുടെ കാവലില്‍ ചളിയില്‍ കളിക്കുന്ന കുഞ്ഞ് കണ്ടാമൃഗത്തിന്റെ ഒരു ഡ്രോണ്‍ വീഡിയോയായിരുന്നു അത്.
'നമ്മുടെ ദേശീയ പാര്‍ക്കില്‍ ഒരു പതിവ് ഡ്രോണ്‍ നിരീക്ഷണം പകര്‍ത്തിയ മനോഹരമായ നിമിഷം ; അമ്മയുടെ സംരക്ഷണയില്‍ ഒരു കുഞ്ഞ് കാണ്ടാമൃഗം വളഞ്ഞുപുളയുന്നു.'എന്ന് കുറിച്ചുകൊണ്ടാണ് പര്‍വീണ്‍ കസ്വാന് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതോടൊപ്പം കണ്ടാമൃഗങ്ങള്ക്കെതിരെ ഇന്നും തുടരുന്ന വേട്ടയെ കുറിച്ചും എഴുതി.
ഇന്ത്യന്‍ വനങ്ങളിലെ വീദൂരമായ ആവാസ വ്യവസ്ഥകള്‍ നിരീക്ഷിക്കാന്‍ ഇന്ന് മൈക്രോ ഡ്രോണുകള്‍ ഉപയോഗിക്കുന്നു. ശക്തമായ വേട്ടയാടല്‍ ഗ്രൂപ്പുകള്‍ ഇന്നും കണ്ടാമൃഗങ്ങളെ വേട്ടയാടുന്നു. അവയുടെ കൊമ്പിന് ഇന്നും വലിയ വിലയാണ് വിപണിയില്‍ ലഭിക്കുന്നത്. അതിനാല്‍ കണ്ടാമൃഗങ്ങളുടെ സംരക്ഷണത്തിനായി എല്ലാത്തരത്തിലുള്ള നടപടികളും വനംവകുപ്പ് നടത്തുന്നു. ഉയരത്തില്‍ പറന്ന് നിരീക്ഷണങ്ങള്‍ നടത്താന്‍ മൈക്രോ ഡ്രോണുകള്‍ ഉപയോഗിക്കുന്നു. ഇത്തരത്തില്‍ ചിത്രീകരിക്കുന്ന ദൃശ്യങ്ങള്‍ സൂം ചെയ്യാനായി പ്രത്യേകം ഉപകരണങ്ങളും ഉപയോഗിക്കുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കാണ്ടാമൃഗങ്ങളുടെ വലിയ ശരീരത്തെ തണുപ്പിക്കാനും സൂര്യപ്രകാശത്തില്‍ നിന്ന് സെന്‍സിറ്റീവ് ചര്‍മ്മത്തെ സംരക്ഷിക്കാനും അവ ചെളിയില്‍ കിടന്നുറങ്ങാന്‍ ഇഷ്ടപ്പെടുന്നു. കണ്ടാമൃഗങ്ങള്‍ക്ക് ചെളി ഒരു സ്വാഭാവിക കവചമായി പ്രവര്‍ത്തിക്കുന്നു. ഇത് ഇവയെ അക്രമിക്കുന്ന ചെറിയ പ്രാണികള്‍ തുടങ്ങിയ പരാദങ്ങളില്‍ നിന്ന് രക്ഷപ്പെടാനും അവയെ സഹായിക്കുന്നതായി അദ്ദേഹം എഴുതി. പ്രവീണ്‍ കസ്വാന് പങ്കുവച്ച വീഡിയോ വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഏതാണ്ട് മുപ്പതിനായിരത്തോളം പേരാണ് വീഡിയോ മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടത്.

Comments