
പ്രിയ സുഹൃത്തും ഗായകനുമായ ഹരിചരണിന് വേറിട്ട ജന്മദിനാശംസകളുമായി ഗായിക ശ്വേത മോഹന്‍. സിനിമയില്‍ പാടാന്‍ അവസരം ലഭിക്കുമോ എന്ന് കോളേജ് കാലത്ത് പരസ്പരം ചോദിച്ചിരുന്ന സൗഹൃദത്തില്‍ നിന്ന് ഇന്ന് പുരസ്കാരങ്ങള്‍ ഒരുമിച്ച് ഏറ്റുവാങ്ങുന്നതിലേക്കുളള തങ്ങളുടെ വളര്‍ച്ചയെക്കുറിച്ചാണ് ശ്വേത കുറിപ്പില്‍ പറയുന്നത്.
‘കോളേജ് കാലത്തെ ഫോണ്‍ സംഭാഷണങ്ങളില്‍ 'നമുക്ക് എന്നെങ്കിലും സിനിമയില്‍ പാടാന്‍ കഴിയുമോ?' എന്ന് ചോദിച്ചിരുന്ന ആ പഴയ സുഹൃത്തുക്കളില്‍ നിന്ന്, ഇന്ന് അവാര്‍ഡുകള്‍ ഒരുമിച്ച് പങ്കിടുന്ന നിലയിലേക്ക് നമ്മള് വളര്‍ന്നു. സംഗീതരംഗത്തെ എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളായ ഹരിചരണൊപ്പമുള്ള ഈ മനോഹരമായ യാത്രയില്‍ എനിക്ക് ഏറെ സന്തോഷമുണ്ട്. അസാമാന്യ പ്രതിഭയും വൈവിധ്യമാര്‍ന്ന ആലാപന ശൈലിയും കൊണ്ട് വിസ്മയിപ്പിക്കുന്ന കലാകാരനാണ് അദ്ദേഹം. പ്രിയപ്പെട്ട 'ഹാരി പോട്ടര്‍ക്ക്' ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്. ഈ വര്‍ഷം നിനക്ക് ഏറ്റവും മികച്ചതാകട്ടെ എന്ന് ആശംസിക്കുന്നു’ എന്നായിരുന്നു ശ്വേതയുടെ വാക്കുകള്‍. നിരവധിപ്പേരാണ് തങ്ങളുടെ പ്രിയഗായകന് ആശംസകള്‍ കമന്റായി കുറിക്കുന്നത്.
തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിലായി നിരവധി സൂപ്പർഹിറ്റ് ഗാനങ്ങൾ ആലപിച്ച ഹരിചരൺ, മലയാളികൾക്ക് ഏറെ പ്രിയങ്കരനാണ്. 'ബാംഗ്ലൂർ ഡേയ്സിലെ' "ഏതു കരിരാവിലും", 'അനാർക്കലിയിലെ' "വാതിലിൽ ആ വാതിലിൽ" തുടങ്ങിയ ഗാനങ്ങൾ അദ്ദേഹത്തിന്റെ കരിയറിലെ വലിയ ഹിറ്റുകളാണ്.
ശ്വേതയും ഹരിചരണും ചേര്‍ന്ന് ആലപിച്ച നിരവധി ഗാനങ്ങള്‍ ആസ്വാദകര്‍ക്ക് എന്നും പ്രിയപ്പെട്ടതാണ്. കൂടാതെ ഇരുവരും ഒന്നിച്ചുളള സ്റ്റേജ് ഷോകളും മ്യൂസിക് വീഡിയോകളും ആരാധകര്‍ക്കിടയില്‍ എപ്പോഴും തരംഗമാകാറുണ്ട്. ഇവരുടെ സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കുന്ന പുതിയ പോസ്റ്റ് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.






