
എം.എ ചിദംബരം സ്റ്റേഡിയത്തില്‍ കഴിഞ്ഞ ദിവസം നടന്ന ചെന്നൈ സൂപ്പര്‍ കിങ്സിന്റെ പ്രീ-സീസണ് ഫാന്‍ ഇവന്റ് ആരാധകരെ ആവേശത്തിലാഴ്ത്തിയിരുന്നു. സുരേഷ് റെയ്ന, ഡ്വെയ്ന്‍ ബ്രാവോ, ഹര്ഭജന് സിങ്, മാത്യു ഹെയ്ഡന് തുടങ്ങിയ നിരവധി മുന്‍ സി.എസ്.കെ താരങ്ങളുടെ സാന്നിധ്യം കൊണ്ട് അതൊരു അപൂര്‍വ പുന:സംഗമ വേദി കൂടിയായി മാറി.
സദസിനെ പ്രകമ്പനം കൊളളിക്കുന്ന എ ആര് റഹ്മാന്റെ തത്സമയ സംഗീത പ്രകടനവും ഇവന്റിനെ കൂടുതല്‍ മനോഹരമാക്കി. ഇപ്പോഴിതാ റഹ്മാന് പങ്കുവെച്ച ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ചെന്നൈയുടെ ഐക്കണ്‍ സറ്റാര്‍ മഹേന്ദ്ര സിങ് ധോണിയെ സന്ദര്‍ശിക്കുന്ന വീഡിയോയാണ് തന്റെ മകന് എ ആര് അമീനുമായി ചേര്‍ന്നുളള ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ റഹ്മാന് പങ്കുവെച്ചത്.
ഇരുവരും ചേര്‍ന്ന് മറ്റൊരാളുമായി വീഡിയോ കോളില്‍ സംസാരിക്കുന്നതും പിന്നീട് റഹ്മാന് ധോണിയുടെ മകള്‍ സിവയെ കാണുന്നതുമെല്ലാം വീഡിയോയില്‍ കാണാം. സംഗീത നിശയുടെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തല മീറ്റ്സ് തല എന്നാണ് വീഡിയോയയ്ക്ക് ക്യാപഷ്നായി അമീന് കുറിച്ചിരിക്കുന്നത്.
ഏതായാലും പ്രിയതാരങ്ങളെ ഒരേ ഫ്രെയിമില്‍ കണ്ട സന്തോഷത്തിലാണ് ആരാധകര്‍. നിരവധിപ്പേരാണ് പോസ്റ്റിന് താഴെ സ്നേഹം അറിയിച്ചെത്തുന്നത്.






