
രാത്രി തിരക്കുപിടിച്ച റോഡിലൂടെ പരുങ്ങിയും, ഇടയ്ക്കിടെ തിരിഞ്ഞു നോക്കിയും വരിവരിയായി നടക്കുന്ന ഒരു കൂട്ടം നായകളുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ചെനയില്‍ നായയുടെ ഇറച്ചി വില്‍ക്കുന്ന കവര്‍ച്ചാ സംഘത്തിന്റെ കയ്യില്‍ നിന്ന് രക്ഷപ്പെട്ട പല ബ്രീഡുകളില്‍പെട്ട ചെറുതും വലുതുമായ 7 നായകളാണ് ഹൈവേയിലൂടെ നടന്നു പോകുന്നത് ശ്രദ്ധയില്‍പെട്ടത്. അവര്‍ തെരുവുനായകളെപ്പോലെ ആയിരുന്നില്ല, സഹോദരങ്ങളെപ്പോലെ തോന്നിച്ച നായകളുടെ വിഡിയോ, കൗതുകം തോന്നിയ സ്വദേശിയായ യുവാവ് കാമറയില്‍ പകര്‍ത്തുകയായിരുന്നു.
സംശയിച്ചും അങ്ങോട്ടുമിങ്ങോട്ടും നോക്കുന്ന നായകളെ കണ്ട് വഴിയാത്രക്കാര്‍ സഹായിക്കാന്‍ ശ്രമിച്ചെങ്കിലും അതെല്ലാം അവഗണിച്ച് അവര്‍ സ്വന്തം ഇഷ്ടപ്രകാരം പോവുകയായിരുന്നു. പരുക്ക് പറ്റിയ ഒരു ജര്‍മന്‍ ഷെപ്പേര്‍ഡ്, കോര്‍ഗി, ഗോള്‍ഡന്‍ റിട്രീവര്‍, ലാബ്രഡോര്‍, പെക്കിനീസ് നായകള്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ഉടമകളുടെ അടുത്ത് നിന്നും മോഷ്ടിച്ച് ട്രക്കിലൂടെ കടത്തുകയായിരുന്ന ഈ വളര്‍ത്തുനായ്ക്കള്‍ അതിസാഹസികമായി രക്ഷപ്പെട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
രണ്ട് ദിവസം കൊണ്ട് 17 കിലോമീറ്റര്‍ യാത്ര ചെയ്താണ് ഇവര്‍ തങ്ങളുടെ വീട്ടിലേക്ക് തിരിച്ചെത്തിയത്. വരിവരിയായി, ശാന്തരായി നടന്നു നീങ്ങുന്ന നായകളെ ഒറ്റനോട്ടത്തില്‍ തന്നെ തെരുവ്നായ്ക്കളല്ലെന്ന് തിരിച്ചറിയുകയും നായകളെ സംരക്ഷിക്കുന്ന ഒരു സംഘടന ഡ്രോണ്‍ വഴി ഇവരെ നീരീക്ഷിക്കുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ സുരക്ഷിതമായി വീട്ടിലേക്ക് എത്തുന്നതുവരെ നീരീക്ഷണം തുടര്‍ന്നു.
Seven dogs stolen from their owners have gone viral after escaping from an illegal transport truck and making their way home.
They traveled around 17 km together, led by a corgi across highways and fields, now safely back with their respective owners..🐶🐾🥺❤️ pic.twitter.com/H5VB9BQkGB— 𝕐o̴g̴ (@Yoda4ever) March 23, 2026






