വാഹനങ്ങള്‍ ഓടിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നത് പലപ്പോഴും വലിയ അപകടങ്ങള്‍ക്ക് കാരണമാകാറുണ്ട്. അശ്രദ്ധമായ ഇത്തരം ഡ്രൈവിംഗിനെതിരെ അധികൃതര്‍ പല മുന്നറിയിപ്പുകള്‍ നല്‍കാറുണ്ടെങ്കിലും ദിനംപ്രതി ഈ പ്രവണത വര്‍ധിച്ചുവരുകയാണ്. ഇപ്പോഴിതാ സ്മാര്‍ട്ട്ഫോണ്‍ അഡിക്ഷന് റോഡിലെ സുരക്ഷയ്ക്ക് എത്രത്തോളം ഭീഷണിയാണെന്ന് ഒരിക്കല്‍കൂടി വ്യക്തമാക്കുന്ന ഒരു വീഡിയോയാണ് നെറ്റീസണ്‍സിനിടയില്‍ ശ്രദ്ധ നേടുന്നത്. ഓട്ടോ ഓടിക്കുന്നതിനിടയില്‍ റോഡില്‍ ശ്രദ്ധിക്കാതെ നിരന്തരം റീല്‍സുകള്‍ സ്ക്രോള്‍ ചെയ്യുന്ന െ്രെഡവറുടെ ദൃശ്യങ്ങളാണിത്.
ആകാന്‍ക്ഷ എന്ന യാത്രക്കാരിയാണ് എക്സില്‍ (ട്വിറ്റര്‍) പങ്കുവെച്ചത്. െ്രെഡവറുടെ ഈ അശ്രദ്ധ കാരണം മുന്നിലുണ്ടായിരുന്ന ട്രക്ക് റിവേഴ്സ് എടുത്തത് പോലും ഇയാള്‍ ശ്രദ്ധിച്ചില്ലെന്നും, യാത്രക്കാരി നിലവിളിച്ചതുകൊണ്ട് മാത്രമാണ് അവസാന നിമിഷം ബ്രേക്ക് ഇട്ട് വലിയൊരു അപകടം ഒഴിവായതെന്നും കുറിപ്പില്‍ പറയുന്നു. അപകടസാഹചര്യം ചൂണ്ടിക്കാട്ടി വീഡിയോ കാണരുതെന്ന് യാത്രക്കാരി ശാന്തമായി ആവശ്യപ്പെട്ടെങ്കിലും െ്രെഡവര്‍ അത് വകവെച്ചില്ല എന്നതാണ് ഏറെ ഗൗരവകരം. ആദ്യം സമ്മതിച്ചെങ്കിലും അഞ്ച് മിനിറ്റിനുള്ളില്‍ ഇയാള്‍ വീണ്ടും ഫോണില്‍ വീഡിയോകള്‍ കാണാന്‍ തുടങ്ങി. താന്‍ വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നത് കണ്ടിട്ടും ഫോണ്‍ ഉപയോഗിക്കുന്നത് നിര്‍ത്താന്‍ അയാള്‍ തയ്യാറായില്ലെന്നും, മറ്റുള്ളവരുടെ ജീവന് അപകടത്തിലാക്കുന്ന തരത്തിലുള്ള ഒരു ലഹരിയായി ഇത് മാറിയിരിക്കുന്നുവെന്നും ഭീതിയോടെ യുവതി പങ്കുവെച്ചു.
സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ പ്രചരിച്ചതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. െ്രെഡവിങ്ങിനിടയിലെ ഇത്തരം പ്രവണതകളെ വെറുമൊരു അഡിക്ഷനായി കണ്ട് നിസ്സാരവല്ക്കരിക്കാന് കഴിയില്ലെന്നും ഇത് മറ്റുള്ളവരുടെ കൂടി ജീവന്റെ പ്രശ്നമാണെന്നും നെറ്റിസണ്‍സ് അഭിപ്രായപ്പെടുന്നു. പല െ്രെഡവര്‍മാരും മാപ്പ് മിനിമൈസ് ചെയ്ത് യൂട്യൂബ് വീഡിയോകള്‍ കാണുന്നത് പതിവാകുകയാണെന്നും ഇത്തരം സാഹചര്യങ്ങളില്‍ യാത്ര പാതിവഴിയില്‍ അവസാനിപ്പിച്ച് അധികൃതരെ വിവരം അറിയിക്കണമെന്നും പലരും നിര്‍ദ്ദേശിക്കുന്നു.

Comments