രണ്‍വീര്‍ സിങ്ങിനെ നായകനാക്കി ആദിത്യ ധര് സംവിധാനം ചെയ്ത ധുരന്ധര്‍: ദ റിവഞ്ചിനെ പ്രശംസിച്ച് കന്നഡ സൂപ്പര്‍ താരം ശിവരാജ് കുമാര്‍. ചിത്രം അതിഗംഭീരമാണെന്നും സിനിമയുടെ ഓരോ നിമിഷവും ആസ്വദിച്ചുവെന്നും അദ്ദേഹം എക്സില്‍ കുറിച്ചു. കൂടാതെ സിനിമയുടെ മേക്കിങ്ങിനെയും താരങ്ങളുടെ പ്രകടനത്തെയും നടന് വാനോളം പുകഴ്ത്തി.
'ധുരന്ധര്‍: ദ റിവഞ്ച്' തികച്ചും അതിശയിപ്പിക്കുന്ന ഒന്നാണ്, സിനിമയുടെ ഓരോ നിമിഷവും ഞാന്‍ ആസ്വദിച്ചു. രണ്‍വീര്‍ സിംഗ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. ശാശ്വത് സച്ച്ദേവയുടെ സംഗീതം, പ്രത്യേകിച്ച് പഴയകാല ഗാനങ്ങളുടെ ഉപയോഗം മനസ്സില്‍ തങ്ങിനില്ക്കുന്ന ഒന്നാണ്. ആദിത്യ ധര് എന്ന സംവിധായകന്റെ കരവിരുതിനോടും സിനിമയോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയോടും വലിയ ബഹുമാനം തോന്നുന്നു. രാജ്യസ്നേഹത്തിന് വേണ്ടി ഒരു സൈനികന് പോകുന്ന ദൂരങ്ങളാണ് ഈ സിനിമയുടെ ആത്മാവ്. ചിത്രത്തിന്റെ മുഴുവന്‍ അണിയറപ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍.' ശിവരാജ് കുമാറിന്റെ വാക്കുകള്‍.

മാര്‍ച്ച് 19 ന് റിലീസ് ആയ ചിത്രത്തിന് മികച്ച കളക്ഷനാണ് ആഗോളതലത്തില്‍ ലഭിക്കുന്നത്. ആദിത്യ ധര് ആണ് ധുരന്ധര്‍: ദ റിവഞ്ചിന്റെ രചനയും സംവിധാനവും. രണ്‍വീര്‍ സിങ്ങിനൊപ്പം അര്ജുന് രാംപാല്‍, സഞ്ജയ് ദത്ത്, ആര് മാധവന്, അക്ഷയ് ഖന്ന, സാറ അര്ജുന് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍.

Comments