കഴിഞ്ഞ സീസണിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ കിരീട വിജയത്തിന് പിന്നാലെയുണ്ടായ ആൾക്കൂട്ട ദുരന്തത്തിൽ ജീവൻ നഷ്ടമായ 11 ആരാധകർക്ക് ആദരമർപ്പിക്കാൻ ടീം. ഐപിഎൽ 19-ാം സീസണിലെ ആദ്യ പോരാട്ടത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടാനിറങ്ങുന്ന റോയൽ ചലഞ്ചേഴ്സ് ബംഗളൂരു താരങ്ങള്‍ കറുത്ത ആം ബാന്‍ഡ് ധരിച്ച് മത്സരത്തിനിറങ്ങും.
നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള ആവേശപ്പോരാട്ടത്തോടെ പുതിയ സീസണ് തിരിതെളിയും. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30നാണ് മത്സരം. ദുരന്തത്തില്‍ മരിച്ചവരോടുള്ള ആദരസൂചകമായി ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന മത്സരത്തിന് മുന്നോടിയായി ഇരുടീമിലെയും താരങ്ങള്‍ ഒരു മിനിറ്റ് നേരം മൗനം ആചരിക്കുകയും ചെയ്യും.
കഴിഞ്ഞ വർഷം ആര്‍സിബിയുടെ കന്നി കിരീടനേട്ടത്തിന് പിന്നാലെ നടന്ന ആള്‍ക്കൂട്ട ദുരന്തത്തിൽ 11 ആരാധകരാണ് മരിച്ചത്. മരിച്ച 11 പേരോടുമുള്ള ആദര സൂചകമായി '11' എന്ന നമ്പറുള്ള പരിശീലന ജേഴ്സികളണിഞ്ഞാകും താരങ്ങൾ ഇന്ന് വാം അപ്പിനിറങ്ങുക. സ്റ്റേഡിയത്തിലെ 11 സീറ്റുകൾ ആർസിബി കുടുംബത്തിന്റെ ഭാഗമായ ആ ആരാധകർക്കായി എക്കാലത്തേക്കും ഒഴിച്ചിടും.
ജീവൻ നഷ്ടപ്പെട്ട ആരാധകർക്ക് ആദരമർപ്പിച്ച് സ്റ്റേഡിയത്തിനുള്ളിലെ 11 സീറ്റുകൾ സ്ഥിരമായി ഒഴിച്ചിടുമെന്നു ആർസിബി മാനേജ്മെന്റും കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന എല്ലാ ആഭ്യന്തര, അന്താരാഷ്ട്ര മത്സരങ്ങളിലും ഈ 11 സീറ്റുകൾ ആർക്കും വിട്ടുനൽകില്ലെന്ന് ആർസിബി സിഇഒ രാജേഷ് മേനോൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Comments