
നടന് കുഞ്ചാക്കോ ബോബന്റെ വിഡിയോ കണ്ട് ചിരിയടക്കാനാകാതെ സോഷ്യല്‍ മീഡിയ. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം വിദേശയാത്രയിലാണ് താരം. തന്റെ പുതിയ ചിത്രമായ ഒരു ദുരൂഹ സാഹചര്യത്തിലിലെ പാട്ടിന്റെ പശ്ചാത്തലത്തില്‍ കുഞ്ചാക്കോ ബോബന് പങ്കുവച്ച വിഡിയോയാണ് വൈറലാകുന്നത്.
നിക്കര്‍ മാത്രം ധരിച്ച്, മഞ്ഞിലേക്ക് ഓടി വരികയും നിലത്ത് മഞ്ഞില്‍ കിടന്നുരുളുകയും ചെയ്യുന്ന കുഞ്ചാക്കോ ബോബനാണ് വിഡിയോയിലുള്ളത്. 'ഒരു ദുരൂഹ സാഹചര്യത്തില്‍ കിട്ടിയ തൊലിക്കട്ടി' എന്ന ക്യാപ്ഷനോടെയാണ് കുഞ്ചാക്കോ ബോബന് വിഡിയോ പങ്കുവച്ചിരിക്കുന്നത്. രസകരമായ വിഡിയോയ്ക്ക് താഴെ കമന്റുമായി സുഹൃത്തുക്കളും ആരാധകരുമെത്തിയിട്ടുണ്ട്.
പൊട്ടിച്ചിരിക്കുകയായിരുന്നു കമന്റ് ബോക്സില്‍ മഞ്ജു വാര്യര്‍. 'ബ്രാന്ര് ഏതാന്ന് പറയ്, എനിക്ക് അത് മാത്രം അറിഞ്ഞാ മതി, ക്യാപ്ഷന്‍ കണ്ടിട്ട് പിഷാരടിയെ ഓര്‍മ്മവരുന്നു, ഇതൊരു വല്ലാത്ത തൊലിക്കട്ടി ആയിപ്പോയി, ഇത്രയും യേജ് ആയിട്ടും കുട്ടിത്തം മാറിയില്ല അല്ലെ, ഇത് വല്ലത്തൊരു തൊലിക്കട്ടി ആയിപ്പോഴി. ചാള്‍സ് ശോഭരാജിനു പോലും കണ്ടില്ല. ഈ തൊലിക്കട്ടി, ഞങ്ങടെ ചാക്കോച്ചന് ഈ ടൈപ്പ് എടുക്കാത്തതാണല്ലോ, മഞ്ഞില്‍ വിരിഞ്ഞ കുഞ്ചാക്കോ' എന്നിങ്ങനെ പോവുകയാണ് കമന്റുകള്‍.
കുഞ്ചാക്കോ ബോബനും കുടുംബത്തിനുമൊപ്പം മഞ്ജു വാര്യരും യാത്രയിലുണ്ട്. യാത്രയില്‍ നിന്നുള്ള രസകരമായ ചിത്രങ്ങളും മഞ്ജു വാര്യര്‍ പങ്കുവച്ചിട്ടുണ്ട്. കുഞ്ചാക്കോ ബോബന് ഡെഡിക്കേറ്റ് ചെയ്തു കൊണ്ടുള്ള പാട്ട് സഹിതമായിരുന്നു മഞ്ജുവിന്റെ പോസ്റ്റ്.
അതേസമയം കുഞ്ചാക്കോ ബോബന്റെ പുതിയ ചിത്രം ഒരു ദുരൂഹ സാഹചര്യത്തില്‍ റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തിലെ ആദ്യ ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. രതീഷ് ബാലകൃഷ്ണ പൊതുവാള് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദിലീഷ് പോത്തന്, സജിന്‍ ഗോപു തുടങ്ങിയവരുമുണ്ട്.






