
കുവൈത്ത്സിറ്റി: കുവൈത്തിലെ വൈദ്യുതി, വാട്ടര്‍ ഡിസ്റ്റിലേഷന്‍ കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാന് ഇന്ന് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരന് തമിഴ്നാട് രാമനാദപുരം സ്വദേശി സന്താനസെല്‍വം കൃഷ്ണന് (36) ആണന്ന് തിരിച്ചറിഞ്ഞു.വൈദ്യുതി-ജല- പുനരുല്‍പ്പാദന ഊര്‍ജ്ജ മന്ത്രാലയത്തില്‍ സ്വകാര്യ കമ്പിനിയുടെ കീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു സന്താനസെല്‍വം.
പുലര്‍ച്ചെയാണ് ആക്രമണം നടന്നത്.ആക്രമണത്തില്‍ ഒരു മരണം കൂടാതെ,വാട്ടര്‍ ഡിസ്റ്റിലേഷന്‍ പ്ലാന്റുകളിലൊന്നിലെ ഒരു സേവന കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുള്ളതായും വൈദ്യുതി-ജല- പുനരുല്‍പ്പാദന ഊര്‍ജ്ജ മന്ത്രാലയ വക്താവ് ഫാത്തിമ ജവഹര്‍ ഹയാത്ത് പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നടപടിക്രമങ്ങള്‍ സ്വീകരിച്ച് വരുന്നുണ്ട്.






