
ബോളിവുഡ് താരം അമീഷ പട്ടേല്‍ പങ്കുവെച്ച ഒരു പഴയകാല ചിത്രമാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അമേരിക്കയിലെ ലോസ് ഏഞ്ചല്‍സില്‍ നടന്ന വേള്‍ഡ് ടൂറിനിടെ, സൂപ്പര്‍ താരം സല്മാന് ഖാനൊപ്പം ആഘോഷിച്ച തന്റെ ജന്മദിനത്തിന്റെ അപൂര്‍വ്വ നിമിഷങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.
ചിത്രങ്ങളില്‍, അമീഷ പട്ടേല്‍ ,സല്മാന് ഖാനും അടുത്ത സുഹൃത്തുക്കള്‍ക്കുമൊപ്പം ചിരിച്ചുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതായി കാണാം. മറ്റൊരു ചിത്രത്തില്‍ സല്മാന് അമീഷയുടെ കാതില്‍ എന്തോ സ്വകാര്യം പറയുന്നതായും കാണാം. എപ്പോഴത്തെയും പോലെ ഏറ്റവും ക്യൂട്ട് ആയ സല്മാന് ഖാനൊപ്പം മധുരമേറിയ കേക്ക് മുറിച്ചപ്പോള്‍ എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള താരങ്ങളുടെ ഈ ചിത്രങ്ങള്‍ കണ്ട ആവേശത്തിലാണ് ആരാധകര്‍. നിരവധിപ്പേരാണ് പോസ്റ്റിനു താഴെ സ്നേഹം അറിയിച്ചെത്തുന്നത്. 'യേ ഹേ ജല്‍വ' എന്ന സിനിമയില്‍ സല്മാന് ഖാനും അമീഷ പട്ടേലും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്.
അതേസമയം 2000-ല്‍ പുറത്തിറങ്ങിയ 'കഹോ നാ പ്യാര് ഹേ' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ ഹൃത്വിക് റോഷന്റെ നായികയായാണ് അമീഷ സിനിമാലോകത്തേക്ക് എത്തിയത്. പിന്നീട് ഗദര്‍: ഏക് പ്രേം കഥ, ഹമ്രാസ്, ഭൂല്‍ ഭുലയ്യ, റേസ് 2 തുടങ്ങി നിരവധി വിജയചിത്രങ്ങളുടെ ഭാഗമായി. അടുത്തിടെ പുറത്തിറങ്ങിയ 'ഗദര്‍ 2' ലൂടെ സക്കീന എന്ന കഥാപാത്രമായി താരം വീണ്ടും വെള്ളിത്തിരയില്‍ സജീവമായിരിക്കുകയാണ് താരം.






