മലയാള സിനിമയുടെ പ്രിയപ്പെട്ട താരദമ്പതികളാണ് പൂർണിമയും ഇന്ദ്രജിത്തും. പൂര്‍ണിമ ഇന്ദ്രജിത്തിന്റെ പ്രാണയെന്ന ബ്രാന്‍ഡിനെക്കുറിച്ച് അറിയാത്തവരില്ല. വൈവിധ്യമാര്‍ന്ന ഡിസൈനുകളുമായി ഒട്ടേറെ വേറിട്ട പരീക്ഷണങ്ങളാണ് പൂര്‍ണിമ നടത്താറുള്ളത്.
ഇപ്പോഴിതാ, സ്റ്റൈലിഷ് ലുക്കിലുള്ള പൂർണിമയുടെ പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. പൂർണിമയ്ക്ക് ഒപ്പം മകൾ നക്ഷത്രയേയും ചിത്രങ്ങളിൽ കാണാം. അമ്മയും മോളും കാഴ്ചയ്ക്ക് ഒരുപോലെ ഇരിക്കുന്നു എന്നാണ് ആരാധകരുടെ കമന്റ്.

അച്ഛനെയും അമ്മയെയും പോലെ തന്നെ മക്കളും മലയാളികൾക്ക് സുപരിചിതരാണ്. മൂത്ത മകൾ പ്രാർത്ഥന ആലാപനത്തിലൂടെയാണ് ശ്രദ്ധ നേടിയത്. മലയാളത്തിലും ബോളിവുഡിലുമെല്ലാം ഗായിക എന്ന രീതിയിൽ പ്രാർത്ഥന അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു.
ഇളയമകൾ നക്ഷത്ര ശ്രദ്ധ നേടിയത് അഭിനയത്തിലൂടെയാണ്. ‘ലലനാസ് സോങ്ങ്’എന്ന ചിത്രത്തിൽ നക്ഷത്ര അഭിനയിച്ചിരുന്നു. ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിച്ച ചിത്രം നിരൂപക പ്രശംസകൾ നേടിയിട്ടുണ്ട്.

Comments