പ്രണയാഭ്യാര്ത്ഥനകളുമായി ബന്ധപ്പെട്ട് വ്യത്യസ്തത ഉണര്‍ത്തുന്ന ഒട്ടനവധി വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകാറുണ്ട്. ഇപ്പോഴിതാ മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മുംബൈ ഇന്ത്യന്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തിനിടെ ഗാലറിയില്‍ അരങ്ങേറിയ ഒരു അപൂര്‍വ്വ പ്രണയാഭ്യര്‍ത്ഥനയാണ് നെറ്റീസണ്‍സിനിടയില്‍ തരംഗമാകുന്നത്. മുംബൈ ഇന്ത്യന്‍സിന്റെ ജേഴ്സി അണിഞ്ഞ യുവാവ് തന്റെ കാമുകിയായ കെകെആര്‍ ആരാധികയോട് പ്രണയം വെളിപ്പെടുത്തിയ നിമിഷങ്ങള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് തന്നെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെക്കുകയായിരുന്നു. മൈതാനത്തെ ആവേശത്തിനൊപ്പം ഗാലറിയിലും ആവേശം വിതച്ച ഈ വീഡിയോ നിമിഷങ്ങള്‍ക്കകമാണ് വൈറലായി മാറിയത്.
പ്രണയാഭ്യര്‍ത്ഥനയുടെ തുടക്കത്തില്‍ അപ്രതീക്ഷിതമായ ചില നാടകീയ മുഹൂര്‍ത്തങ്ങളും അവിടെ അരങ്ങേറി. യുവതിയുടെ മുന്നില്‍ മുട്ടുകുത്തി നിന്ന് മോതിരം നീട്ടാന്‍ ശ്രമിക്കുന്നതിനിടെ യുവാവിന്റെ കയ്യില്‍ നിന്നും അത് താഴെപ്പോയി. ഇതോടെ പ്രണയാതുരമായ അന്തരീക്ഷം പെട്ടെന്ന് പരിഭ്രമത്തിലേക്ക് വഴിമാറി. എന്നാല്‍ നിരാശനാകാതെ യുവാവും കൂടെയുണ്ടായിരുന്ന മറ്റ് ആരാധകരും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ മോതിരം തിരികെ ലഭിച്ചു. ഈ ചെറിയ തടസ്സം പ്രണയാഭ്യര്‍ത്ഥനയുടെ മാറ്റുകൂട്ടി എന്ന് വേണം പറയാന്‍.
മോതിരം തിരികെ കിട്ടിയ ഉടന്‍ തന്നെ യുവാവ് വീണ്ടും പ്രണയാഭ്യര്‍ത്ഥന നടത്തുകയും യുവതി അത് സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തു. ഇരുവരും കെട്ടിപ്പിടിച്ച് സന്തോഷം പങ്കിട്ടപ്പോള്‍ ചുറ്റുമുള്ള ആരാധകര്‍ കരഘോഷങ്ങളോടെയാണ് ആ നിമിഷത്തെ വരവേറ്റത്. 'രോഹിത് ശര്‍മ്മയുടെ ആരാധകനായതുകൊണ്ടാവാം ഈ അബദ്ധം പറ്റിയത്' എന്നും 'മുംബൈ ഇന്ത്യന്‍സിന് ഇന്ന് ഇരട്ട വിജയം' എന്നും തുടങ്ങി രസകരമായ കമന്റുകളാല്‍ നിറയുകയാണ് ഈ പ്രണയകഥ.

Comments