
കൊച്ചി : ഇന്ന് വൈകിട്ട് 4 മണിക്ക് ശേഷം ദേശീയ പാതയിലാണ് അപകടമുണ്ടായത്. ഇതരസംസ്ഥാനത്ത് നിന്നെത്തിയ ലോറിയാണ് നിയന്ത്രണം വിട്ട് അപകടത്തിൽ പെട്ടത്. ബസ്റ്റോപ്പും അതിന് തൊട്ടടുത്തുണ്ടായിരുന്ന കടയും തകർത്താണ് ലോറി പാഞ്ഞുകയറിയത്.
ബസ് സ്റ്റോപ്പിന്റെ കോൺക്രീറ്റ് ലോറിയിലേക്ക് പതിച്ച് ലോറിക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് നിലവിൽ ലഭ്യമാകുന്ന വിവരം. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.






