
തൊടുപുഴ: ലൈംഗികപീഡനക്കേസില്‍ സംവിധായകനും നടനുമായ രഞ്ജിത്തിനെ റിമാന്റ് ചെയ്തു. രഞ്ജിത്തിനെ എറണാകുളം സബ്ജയിലിലേക്ക് മാറ്റി. ഇന്ന് രാവിലെ പോലീസ് രഞ്ജിത്തിനെ മജിസ്ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കിയിരുന്നു. കേസിനെ നിയമപരമായി നേരിടുമെന്ന് രഞ്ജിത്തിന്റെ അഭിഭാഷകന് വ്യക്തമാക്കി. ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. ഇന്ന് പരിഗണിക്കുമെന്നാണ് കരുതുന്നതെന്നും പറഞ്ഞു. 14 ദിവസത്തേക്കാണ് രഞ്ജിത്തിനെ റിമാന്റ് ചെയ്തിരിക്കുന്നത്. ഇതോടെ ഇന്ന് രാവിലെ തന്നെ രഞ്ജിത്തിനെ എറണാകുളം സബ്ജയിലിലേക്ക് മാറ്റി.
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലെ നടിയാണ് പരാതിക്കാരി. ജാമ്യാപേക്ഷ തള്ളിയാല്‍ രഞ്ജിത്തിന് ജയിലില്‍ തുടരേണ്ടി വരും. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് രഞ്ജിത്തിനെതിരേ കേസെടുത്തിരിക്കുന്നത്. മാനഭംഗപ്പെടുത്താന്‍ ശ്രമം നടത്തി എന്നതുള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കൃത്യമായ തെളിവുകള്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്. ആരോഗ്യപ്രശ്നം ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ രാത്രിയില്‍ തൊടുപുഴയില്‍ വെച്ചായിരുന്നു അറസ്റ്റ് ചെയ്തത്.
കാര്‍ തടഞ്ഞു പോലീസ് കസ്റ്റഡിയില്‍ എടുത്തു . ഇന്നലെ രാത്രിയാണ് സംഭവം. യുവനടിയുടെ പീഡന പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്. എറണാകുളം സെന്‍ട്രല്‍ പോലിസാണ് കേസെടുത്തത്. ഇടുക്കി എസ്.പിയുടെ നിര്‍ദേശ പ്രകാരമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. നടിയുടെ രഹസ്യമൊഴിയും രേഖപ്പെടുത്തിയിരുന്നു. തൊടുപുഴ സ്റ്റേഷനില്‍ രാത്രി വൈകി ഉണ്ടായിരുന്ന രഞ്ജിത്തിനെ ഇന്ന് രാവിലെയാണ് എറണാകുളത്ത് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. തുറന്നായിരുന്നു റിമാന്റ് ചെയ്തത്.
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിനയിക്കുന്ന നടിയാണ് പുതിയ പരാതിക്കാരി. നിലവില്‍ ചിത്രീകരണം നടക്കുന്ന സിനിമ ലൊക്കേഷനില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. ഡി.ജി.പിക്കും മുന്‍ എസ്.ഐ.ടിക്കുമാണ് നടി പരാതി നല്‍കിയത്. എറണാകുളം സിറ്റി ഡി.സി.പി അശ്വതി ജിജിക്ക് ആണ് അന്വേഷണചുമതല. നടിയുടെ മൊഴി രണ്ടു ദിവസം മുമ്പാണ് വനിതാ പോലിസ് സ്റ്റേഷനില്‍ രേഖപ്പെടുത്തിയത്. തുടര്‍ന്നാണ് രഞ്ജിത്തിന്റെ അറസ്റ്റിലേക്ക് പോലിസ് കടന്നത്.
കേസെടുത്തതും തുടര്‍നടപടികളും അതീവ രഹസ്യമായാണ് നടത്തിയത്. പരാതി സിറ്റി കമ്മിഷണര്‍ കാളിരാജ് മഹേശ്വറിന് കൈമാറിയിരുന്നു. നടിയുടെ മൊഴിയില്‍ കഴമ്പുണ്ടെന്നാണ് പോലിസ് പറയുന്നത്. ബംഗാളി നടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തിലാണ് 2024 ഓഗസ്റ്റില്‍ രഞ്ജിത് കേരള ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനം രാജിവച്ചത്. 2009-10 കാലഘട്ടത്തില്‍ രഞ്ജിത്ത് സംവിധാനം ചെയ്ത 'പാലേരി മാണിക്യം' സിനിമയില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ മോശമായി പെരുമാറിയെന്നാണ് ബംഗാളി നടി വെളിപ്പെടുത്തിയത്.
ഒരു രാത്രി മുഴുവന്‍ ഹോട്ടലില്‍ പേടിച്ചാണ് കഴിഞ്ഞതെന്നും നടി പറഞ്ഞിരുന്നു. സംഭവത്തില്‍ പരാതി അറിയിച്ചിരുന്നു. തുടര്‍ന്ന് പാലേരി മാണിക്യത്തിലും മറ്റ് മലയാളം സിനിമകളിലും അവസരം നിഷേധിക്കപ്പെട്ടതായും നടി വെളിപ്പെടുത്തിയിരുന്നു.






