കോട്ടയം: രാജ്യത്ത് വെറും രണ്ടേകാല്‍ ശതമാനം മാത്രമുള്ള ക്രിസ്ത്യാനികളെ ചേര്‍ത്തുപിടിക്കുന്ന പാര്‍ട്ടി ബിജെപിയാണെന്നും ക്രിസ്ത്യാനികള്‍ക്ക് ഇത്രയേറെ പരിഗണന നല്കുന്ന മറ്റൊരു പാര്‍ട്ടി ഇന്ത്യയിലില്ലെന്നും പൂഞ്ഞാറിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി.സി. ജോര്‍ജ്. നിരവധി ക്രൈസ്തവ മുഖ്യമന്ത്രിമാരെ ബിജെപി നിയമിച്ചത് ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് ഭരിച്ച കാലത്ത് പോലും ലഭിക്കാത്ത അത്രയും പ്രാധാന്യം ബിജെപി ഭരണത്തില്‍ ക്രൈസ്തവര്‍ക്ക് ലഭിക്കുന്നുണ്ട്. എഫ്.സി.ആര്.എ നിയമത്തില്‍ മാറ്റം വരുത്തിയതില്‍ ആര്‍ക്കും ആശങ്ക വേണ്ടെന്നും അത് രാജ്യതാത്പര്യം മുന്‍നിര്‍ത്തിയുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിയോടുള്ള ക്രൈസ്തവ പൂരോഹിതരുടെ നിലപാടുകള്‍ക്ക് മാറ്റം വരികയാണെന്നും പറഞ്ഞു.
വിദേശസംഭാവന നിയന്ത്രണ നിയമത്തിലെ ഭേദഗതിയെ ചൊല്ലി ബിജെപിക്കെതിരെ നിലപാടെടുക്കുന്നവര്‍ കോണ്‍ഗ്രസ് വരണമെന്ന അബദ്ധധാരണ പുലര്‍ത്തുന്നവരാണ്. അവരുടെ വിമര്‍ശനങ്ങള്‍ ക്രൈസ്തവസമൂഹം ഗൗരവമായി എടുക്കുന്നില്ലെന്നും പറഞ്ഞു. സഭാനേതൃത്വവും ബിജെപിയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ഇരുവിഭാഗത്തിലെയും ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് പി.സി.യുടെ പ്രതികരണം.

Comments