വയസ്സ് സെഞ്ചുറിയോടടുക്കുന്നു എന്നാലും പ്രായത്തെ വെല്ലുന്ന ഒരു മനസ്സുണ്ട് ഈ തൊണ്ണൂറുകാരന് ആരെയും അസൂയപ്പെടുത്തുന്ന ഒരു ഹോബിയും. ലോകത്തിനു മുന്നില്‍ പരിചയപ്പെടുത്തലുകള്‍ അര്‍ഹിക്കാത്ത ഒരു ഒരേയൊരു മനുഷ്യന്.
ഹ്യൂ ഹെഫ്നര്‍- പ്ലേ ബോയ് ഉടമ ഹെഫ്നര്‍.ലോകത്ത് പൊളിച്ചെഴുത്തലുകള്‍ വരുത്തിയ പ്ലേബോയ് മാഗസിന്റെ അധിപന്. ഇനി ഇങ്ങേരുടെ വസതിയിലേക്ക് ഒന്ന് എത്തിനോക്കാം. 'പ്ലേ ബോയ് മാന്‍ഷല്‍' കുപ്രസിദ്ധി നേടിയെടുത്ത ഒരേയൊരു വീട്. ലോസ് ആഞ്ജലസിലെ ഹോംബി ഹില്‍സിലെ അഞ്ചേക്കറിന് നടുവില്‍ തലയുയര്‍ത്തി നില്ക്കുന്നു പ്ലേ ബോയ് മാന്‍ഷല്‍.
29 മുറികള്‍ ഉള്‍ക്കൊള്ളുന്ന വസതി. സൗകര്യങ്ങള്‍ ഒന്നിനോടൊന്ന് മെച്ചം. പച്ച
മലയാളത്തില്‍ പറഞ്ഞാല്‍ ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ കൈകളില്‍ എത്തും. പെണ്ണ് തൊട്ട് എന്തും അതിഥിക്കായി നമ്മുടെ ഹെഫ്നര്‍ ഒരുക്കും. ഗെയിം ഹൗസ്, ഹോം തിയറ്റര്‍, ടെന്നീസ് കോര്‍ട്ട്, നീന്തല്‍ക്കുളം, വൈനുകള്‍, അതിഥികള്‍ക്കായി പ്രത്യേകം മന്ദിരങ്ങള്‍ മുതലായവ... ഇവിടെ എത്തുന്ന പ്രശസ്തര്‍ക്കെല്ലാം വിനോദമാണ് പ്രധാനം. അതിനായി പാറക്കടിയില്‍ ഒരുക്കിയ പോലെ ഒരു വിനോദകേന്ദ്രം. വിനോദ കേന്ദ്രത്തില്‍ മാത്രമായി ഒരു നീന്തല്‍ക്കുളം. ഉദ്ദേശ്യം നല്ലത് തന്നെ!! ഇവിടെയാണ് ഏവരും ഉറ്റു നോക്കുന്ന പ്ലേബോയ് ബണ്ണി സഹോദരിമാര്‍. മുന്നറിയിപ്പ് ഇവര്‍ അര്‍ദ്ധ നഗ്ന വേഷത്തില്‍ ആയിരിക്കും.
ഈ സഹോദരിമാരെ പ്രത്യേകം അഭിമുഖങ്ങള്‍ നടത്തിയാണ് തിരഞ്ഞെടുക്കുന്നത്. തുടര്‍ന്ന് കര്‍ശന പരിശീലനം. അതിഥികളുടെ ഏത് ഇഷ്ടത്തിനും പ്ലേ ബോയ് ബണ്ണികള്‍ വഴങ്ങിയെന്ന് വരും. മനസിനെ പ്രായം തളര്ത്തിയിട്ടില്ലായെങ്കിലും ശരീരത്തെ തളര്‍ത്തിയതോടെ ഹെഫ്നര്‍ പാര്‍ട്ടികള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. മനസിനൊത്ത് ശരീരം വഴങ്ങുന്നില്ല അത്രതന്നെ.
ഈ അടുത്തകാലത്ത് കുപ്രസിദ്ധ മന്ദിരം അറുനൂറ്റി അറുപത്തിയൊന്‍പത് കോടിക്ക് ഒരാള്‍ വിലയ്ക്ക് വാങ്ങി. റിയല്‍ എസ്റ്റേറ്റ് കിങായ ജുനിയര്‍ മെട്രോപോലൂസ്. എന്നാലും ഹെഫ്നറുടെ ഈ താവളത്തില്‍ ഈ പ്ലേബോയ്ക്ക് മരണം വരെ ഉറങ്ങാം അര്‍മ്മാദിക്കാം.. അതാണ് വ്യവസ്ഥ.
മന്ദിരത്തിന്റെ ഇടനാഴികളിലൂടെ അവിടെ വന്നിട്ടുള്ള അതിഥികളുടെ ചിത്രങ്ങളാണ്. ഈ പ്ലേബോയ് ഹൗസില്‍ ഒരു പ്രത്യേക മുറിയുണ്ട് -എല്‍വിസ് റൂം. ലോക പ്രശസ്ത ഗായകന് എല്‍വിസ് പ്രിസ്ലി ഒറ്റ രാത്രിയില്‍ ഏട്ടു പ്ലേമേറ്റുകളുമായി കഴിഞ്ഞ മുറി. ഇത് കുറിക്കുമ്പോഴും പ്ലേ ബോയ് ബണ്ണികള്‍ ഒഴുകി നടക്കുന്നുണ്ടാവും പ്ലേബോയ് മാന്ഷനില്...






