
തിരുവനന്തപുരം : തിരുവനന്തപുരം : ലൈംഗിക അതിക്രമ കേസില്‍ സംവിധായകന് രഞ്ജിത്തിനെതിരെ തെളിവുകള്‍ ഉണ്ടെന്ന് പോലീസ് . ഷൂട്ടിങ് സെറ്റില്‍ വെച്ചാണ് നടിക്ക് ദുരനുഭവം ഉണ്ടായതെന്ന് എറണാകുളം കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു . കേസില്‍ രഞ്ജിത്തിനെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. തുടര്‍ന്ന് എറണാകുളം സബ്ജയിലിലേക്ക് മാറ്റി. ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് തന്നെ വാദം കേള്‍ക്കും.
തൊഴിലടത്തിൽ ഒരു സ്ത്രീക്കും ഇതുണ്ടാകരുത്. യുവതി കടന്നുപോയത് കടുത്ത മാനസിക സംഘർഷത്തിലൂടെയാണ്. ഷൂട്ടിങ് സെറ്റിൽ വെച്ചാണ് അതിക്രമം ഉണ്ടായത്. കരഞ്ഞുകൊണ്ട് യുവതി പുറത്തേക്ക് ഇറങ്ങി വന്നു.ഷൂട്ടിങ് സെറ്റിലുള്ളവർക്ക് ഇക്കാര്യങ്ങൾ അറിയാം. എതിർവശത്ത് നിൽക്കുന്നത് ഗുരുസ്ഥാനീയൻ ആണെന്ന് യുവതി മൊഴി നൽകി. ഇക്കാര്യം യുവതിക്ക് വലിയ വേദനയും വെല്ലുവിളിയായി തോന്നിയെന്നും കൊച്ചി കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ കൂട്ടിച്ചേർത്തു.
ഇടതുപക്ഷ സഹയാത്രികനായ രഞ്ജിത്തിന്റെ് അറസ്റ്റിൽ രാഷ്ട്രീയ വിവാദങ്ങളും ഉയർന്നു കഴിഞ്ഞു. സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി നിൽക്കുന്നവർ എന്ന് കാണിക്കാനുള്ള അറസ്റ്റെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. കർമ്മ ആരെയും വെറുതെ വിടില്ലെന്ന് രഞ്ജിത്തിനെതിരായ ആദ്യ കേസിലെ പരാതിക്കാരിയായ ബംഗാളി നടിയുടെ പ്രതികരണം. രഞ്ജിത്തിനെ ഫെഫ്ക്കയിൽ നിന്നും മാറ്റി നിർത്താൻ തീരുമാനിച്ചെന്ന് ബി ഉണ്ണികൃഷ്ണൻ. തിരഞ്ഞെടുപ്പ് കാലത്തുണ്ടായ രഞ്ജിത്തിന്റെ അറസ്റ്റ് കൂടുതൽ ചർച്ചകളിലേക്ക് വഴിവയ്ക്കും.






