
കാസർഗോഡ്: തൃക്കരിപ്പൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി സന്ദീപ് വാര്യർക്ക് വേണ്ടി പ്രചരണം നടത്തുന്ന കാൽനട പ്രചരണ പ്രവർത്തകരെ ചെറുവത്തൂർ ബസ്റ്റാൻഡിൽ വച്ച് സി.പി.എം- സി.ഐ.ടി.യു സംഘം തടഞ്ഞ് അക്രമിക്കുകയും പ്രചാരണ സാമഗ്രികൾ നശിപ്പിക്കുകയും ചെയ്തു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ യു ഡി എഫ് സ്ഥാനാർത്ഥി സന്ദീപ് വാര്യരെ തടയാനും ശ്രമിച്ചു.ബുധനാഴ്ച രാവിലെ ചെറുവത്തൂർ ബസ്റ്റാൻഡിലാണ് സംഭവം.കഴിഞ്ഞ മൂന്നു ദിവസമായി സന്ദീപ് വാര്യർക്ക് വേണ്ട് അഞ്ച് യുവാക്കൾ ദേഹത്ത് ബോർഡുകൾ കെട്ടി കാൽനടയായി പ്രചരണം നടത്തി വരികയാണ്.ഈ പ്രചരണ സംഘം ചെറുവത്തൂർ ബസ്സ് സ്റ്റാൻറിലെത്തിയപ്പോഴാണ് ബസ്സ് സ്റ്റാൻ്റ് കലക്ഷൻ ഏജൻ്റും സി പി എം പ്രവർത്തകനുമായ കൃഷ്ണൻ്റെ നേതൃത്വത്തിൽ സി.ഐ.ടി.യു ചുമട്ടുതൊഴിലാളികളടങ്ങിയ സംഘം ഇവരെ തടയുകയും കൈയ്യേറ്റം ചെയ്യുകയും ചെയ്തത്.
പ്രചരണ സാമഗ്രികൾ നശിപ്പിക്കുകയും ചെയ്തു. പ്രചരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന നൗഷാദ് ഇളമ്പാടിയെയും സംഘം ഭീഷണിപ്പെടുത്തി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ യു ഡി എഫ് സ്ഥാനാർത്ഥി സന്ദീപ് വാര്യരെയും സംഘം തടയാൻ ശ്രമിച്ചു. എന്നാൽ തന്നെ തടയാനുള്ള ശ്രമത്തെ ചെറുത്ത സന്ദീപ് വാര്യർ അക്രമികളോട് പ്രതിഷേധം അറിയിച്ചു.ഇതിനിടയിൽ ചിലർ ചേർന്ന് അക്രമികളെ പിടിച്ചു നീക്കി.
ജനാധിപത്യ രാജ്യത്തിൽ പ്രചരണം നടത്താനും വോട്ട് അഭ്യർത്ഥിക്കാനും ഉള്ള അവകാശം എല്ലാവർക്കും ഉണ്ടെന്ന ബോധ്യം ചെറുവത്തൂരിലെ സിപിഎം പ്രവർത്തകർക്കും ഉണ്ടാവണമെന്ന് സ്ഥാനാർത്ഥി സന്ദീപ് വാര്യർ ഓർമ്മിപ്പിച്ചു.തുടർന്ന് ചെറുവത്തൂർ ടൗണിലും ബസ്സുകളിലും കയറിമുഴുവൻ ജനങ്ങളോടും വോട്ട് അഭ്യർത്ഥിച്ച ശേഷമാണ് സ്ഥാനാർത്ഥി മടങ്ങിയത്.






