
തൃശ്ശൂർ: മുൻ മേയർ എം.കെ. വർഗ്ഗീസ് രാഷ്ട്രീയ നിലപാട് മാറ്റി കോൺഗ്രസിലേക്ക് മടങ്ങുന്നു. ഇടതുപക്ഷവുമായുള്ള ബന്ധം അവസാനിപ്പിച്ച അദ്ദേഹം, യു.ഡി.എഫ് സ്ഥാനാർത്ഥി രാജൻ പല്ലന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. ഉടൻ തന്നെ രാജൻ പല്ലൻ എം.കെ. വർഗ്ഗീസിനെ വീട്ടിലെത്തി കാണും.
ഞാൻ എന്റെ പഴയ തറവാട്ടിലേക്ക് മടങ്ങുകയാണ്. ഇത്തവണ കോൺഗ്രസ് ജയിക്കണമെന്നാണ് ആഗ്രഹം. ഇപ്പോൾ സംസ്ഥാനത്ത് കോൺഗ്രസിന് അനുകൂല സാഹചര്യമാണുള്ളത്. സ്വതന്ത്രനായി മത്സരിച്ചപ്പോൾ തൃശ്ശൂരിന്റെ വികസനത്തിന് വേണ്ടി ഇടതുപക്ഷത്തെ പിന്തുണച്ചു എന്നത് സത്യമാണ്. ആ ഒരു ഭരണപരമായ ബന്ധം മാത്രമാണ് എൽ.ഡി.എഫുമായി ഉണ്ടായിരുന്നത് വി പറഞ്ഞു.
2000ലും 2020ലും കൗണ്‍സിലറായിരുന്നു എം കെ വര്‍ഗീസ്. 2020ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് നെട്ടിശ്ശേരിയില്‍ നിന്നും സ്വതന്ത്രനായി വിജയിച്ച എം കെ വര്‍ഗീസ് എല്‍ഡിഎഫ് പിന്തുണയോടെ മേയര്‍ ആവുകയായിരുന്നു. എല്‍ഡിഎഫും യുഡിഎഫും 24 സീറ്റുകളോടെ ഒപ്പത്തിനൊപ്പം വന്നതോടെ വര്‍ഗീസിന്റെ തീരുമാനം നിര്‍ണ്ണായകമായി. ഇതോടെ വര്‍ഗീസിനെ മേയറാക്കാന്‍ സമ്മതിച്ച് എല്‍ഡിഎഫ് ഭരണത്തുടര്‍ച്ച നേടി. പൊലീസുകാര്‍ തന്നെ സല്യൂട്ട് ചെയ്യണം എന്ന് പറഞ്ഞത് സുരേഷ് ഗോപിയെ വാനോളം പുകഴ്ത്തിയതും ചര്‍ച്ചയായിരുന്നു.






