
കോഴിക്കോട് : വിദേശസംഭാവന നിയന്ത്രണ നിയമമായ എഫ്സിആര്‍എ ഭേദഗതിയില്‍ പ്രതികരിച്ച് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലലിയാര്‍ . എഫ്സിആര്‍എ ഭേതഗതി ഗൗരവമുളള കാര്യമാണെന്നും വിഷയം സ്മസ്ത പഠിച്ചുവരുകയാണെന്നും കാന്തപുരം പറഞ്ഞു . എഫ്സിആര്‍എ വിഷയം പഠിച്ച ശേഷം സമസ്ത വിശദമായി പ്രതികരിക്കുമെന്നും പഠിക്കാതെ പ്രതികരിച്ചാല്‍ അബദ്ധം സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു .
എഫസിആര്ഐ ഭേതഗതിയില്‍ പാര്‍ലമെന്റില്‍ ശക്തമായി പ്രതികരിച്ച ഇടതുപക്ഷഎംപി ജോണ്‍ ബ്രിട്ടാസ് . ക്രൈസ്തവ ലേബില്‍ മന്ത്രിയായ ജോര്‍ജ് കുര്യന് പുറം തിരിഞ്ഞ് നില്‍ക്കുകയാണെന്നും അല്‍പ്പമെങ്കിലും ഉളുപ്പുളളവര് ഇത് ചെയ്യില്ല എന്നും ബ്രിട്ടാസ് വിമര്‍ശിച്ചു . ജനാധിപത്യ രാജ്യത്ത് ഈ തരത്തിലുളള ഭേതഗതി ആദ്യമെന്നും സുതാര്യതയില്ലാത്ത കേന്ദ്രസര്‍ക്കാര്‍ ഒളിച്ചുകളിക്കുകയാണെന്നും ജോണ്‍ ബ്രിട്ടാസ് എംപി പാര്‍ലമെന്റില്‍ പറഞ്ഞു .
അതേസമയം വന്‍ വിവാദമുണ്ടാക്കിയിരിക്കുന്ന എഫ്സിആര്‍എ ബില്ലില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധം. ബില്ലില്‍ ഇന്ന് നടക്കേണ്ട ചര്‍ച്ച കേന്ദ്രസര്‍ക്കാര്‍ വേണ്ടെന്ന് വെച്ച സാഹചര്യത്തില്‍ പ്രതിഷേധം ശക്തമാകുകയും 12 മണി വരെ സഭ നിര്‍ത്തി വെക്കുകയും ചെയ്തു. നേരത്തേ ബില്‍ അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ശക്തമായി രംഗത്ത് വന്നിരുന്നു.






