
കോട്ടയം: യുവനടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന സംവിധായകന് രഞ്ജിത്തിന് എതിരേയുള്ള കേസില്‍ നടനെ രക്ഷപ്പെടാന്‍ സഹായം ചെയ്തുകൊടുത്തു എന്ന് സംശയിക്കുന്നവരെയും എസ്ഐടി ചോദ്യം ചെയ്യും. രഞ്ജിത്തിനെ തൊടുപുഴയില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്യൂമ്പോള്‍ ഒപ്പമുണ്ടായിരുന്ന നടന് ബോബി കുര്യനെയും അസിസ്റ്റന്റ് ഡയറക്ടര്‍ ശാലിനെയും ചോദ്യം ചെയ്യും.
ഇരുവരും രഞ്ജിത്തിനെ രക്ഷപ്പെടാന്‍ സഹായിക്കുകയായിരുന്നു എന്നാണ് പോലീസ് കരുതുന്നത്. കോട്ടയത്ത് നിന്നും രഞ്ജിത്തിനെ ഇരുവരും രക്ഷപ്പെടാന്‍ സഹായിക്കുകയായിരുന്നു എന്നും എന്നാല്‍ തൊടുപുഴയില്‍ വെച്ച് പോലീസ് പിടികൂടുകയുായിരുന്നു. പ്രാഥമിക ചോദ്യം ചെയ്യലില്‍ കേസിനെക്കുറിച്ച് രഞ്ജിത്തിന് അറിയില്ലായിരുന്നു എന്ന രീതിയിലുള്ള മൊഴിയാണ് ഇവര്‍ പോലീസിന് നല്‍കിയിട്ടുള്ളത്.
രഞ്ജിത്തിനെ ഇരുവരും സഹായിക്കുകയായിരുന്നു എന്ന് കണ്ടെത്തിയാല്‍ ഇരുവരേയും പ്രതിചേര്‍ക്കും. അതിനിടയില്‍ ലൈംഗികാതിക്രമം നടന്നെന്ന് കരുതുന്ന കാരവാന് തിരിച്ചറിഞ്ഞിട്ടുണ്ട്. കാരവാന് എവിടെയാണെന്ന പരിശോധനയിലായിരുന്നു പോലീസ് ഇതുവരെ. ഫോര്‍ട്ട്കൊച്ചിയിലെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് കാരവാനില്‍ പീഡിപ്പിക്കപ്പെട്ട് യുവനടി ഇറങ്ങിയോടിയത്. കാരവാനിലെ സിസിടിവി ദൃശ്യങ്ങള്‍ കിട്ടിയിട്ടില്ല. അതേസമയം ഷൂട്ടിംഗ് ലൊക്കേഷനിലെ മറ്റ് സിസിടിവി ദൃശ്യങ്ങളുടെ പരിശോധന നടത്തും.
കാരവാനില്‍ നിന്നും യുവനടി ഇറങ്ങിയോടുന്ന കണ്ട ചിലരോട് അവര്‍ വിവരം പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇവര്‍ വിവരം മറച്ചുവെച്ചു. അതുകൊണ്ടു തന്നെ വിവരം ആരൊക്കെയാണ് മറച്ചുവെച്ചശതന്ന് പരിശോധിക്കും. അവരെ കണ്ടെത്തും. സംഭവത്തില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ ഉണ്ടായേക്കുമെന്നാണ് കരുതുന്നത്. സംഭവത്തില്‍ കാരവാന് അടക്കമുള്ളവയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. ഇതിനായി രഞ്ജിത്തിന്റെ കസ്റ്റഡി അപേക്ഷ മറ്റന്നാള്‍ കോടതി പരിശോധിക്കും.
വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്ററ്് ഉണ്ടായേക്കുമെന്നാണ് സൂചനകളും. അതിനിടയില്‍ രഞ്ജിത്തിന്റെ ജാമ്യാപേക്ഷയും മറ്റന്നാള്‍ പരിഗണിക്കും. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പരിശോധിക്കും.






