
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐഎം കണ്ണൂര്‍ ജില്ലയില്‍ വ്യാപകമായ കള്ളവോട്ട് നടത്താന്‍ ഇടയുണ്ടെന്ന് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. കണ്ണൂരിലെ പയ്യന്നൂരില്‍ വ്യാപക കള്ളവോട്ടിനുള്ള നടപടിക്രമങ്ങള്‍ നടക്കുകയാണെന്നും ഇതിനായി വ്യാജ ആധാര്‍കാര്‍ഡ് നിര്‍മ്മിക്കുകയാണെന്നും കല്യാശ്ശേരിയില്‍ നിരവധി ഇരട്ടവോട്ടുകള്‍ ഉണ്ടാകുമെന്നും ഈ വിവരങ്ങളെല്ലാം കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ടെന്നും പറഞ്ഞു.
യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പോസ്റ്ററുകളും ബാനറുകളും തകര്‍ക്കുക മറ്റു സ്ഥാനാര്‍ത്ഥികളുടെ പ്രചരണം തടയുക പോലെയുള്ള കാര്യങ്ങളും സിപിഐഎം നടത്തുന്നുണ്ട്. ഇതെല്ലാം ഉന്നതരായ നേതാക്കളുടെ അനുമതിയോടെയാണ് നടക്കുന്നത്. ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ട്. നേരത്തേ യുഡിഎഫ് സ്ഥാനാര്‍ത്ഥി സന്ദീപ് വാര്യരുടെ പ്രചരണം തടയുന്ന സ്ഥിതിയുണ്ടായി. നേരത്തേ ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജി സുധാകരന്റെ ഡ്രൈവറെ ഭീഷണിപ്പെടുത്തിയ സംഭവം ഉണ്ടായിരുന്നു.
തെരഞ്ഞെടുപ്പില്‍ തോല്‍വി നേരിടുമെന്ന ഭീതിയിലാണ് സിപിഐഎം വ്യാപകമായ അക്രമം നടത്തുന്നത്. കമ്യൂണിസ്റ്റുകാര്‍ തന്നെ പാര്‍ട്ടിക്ക് എതിരേ എതിര്‍ത്ത് വോട്ട് ചെയ്യുമോ എന്ന ഭയത്തിലാണ് സിപിഐഎം ക്യാമ്പെന്നും കെ.സി. വേണുഗോപാല്‍ ആരോപിച്ചു.






