
പറവൂര്‍: ശബരിമല സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് പരാമര്‍ശിക്കാന്‍ ഹിറ്റ് സിനിമയായ പൊന്മാനെ ഉദാഹരണം നല്കി കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. സ്വര്‍ണ്ണത്തിന് വേണ്ടി ആളുകള്‍ എങ്ങിനെയാണ് ധാര്‍മ്മികതയും ബന്ധങ്ങളും അപകടത്തിലാക്കുന്നു എന്നാണ് ആ സിനിമ പറയുന്നതെങ്കില്‍ കേരളത്തില്‍ യഥാര്‍ത്ഥ 'പൊന്മാന്' നടന്നത് 2020ലാണെന്നായിരുന്നു പരാമര്‍ശം.
അന്ന് സംസ്ഥാനസര്‍ക്കാര്‍ സ്പോണ്സര് ചെയ്ത വലിയ സ്വര്‍ണ്ണ കള്ളക്കടത്താണ് കേരളത്തില്‍ നടന്നത്. ഇതില്‍ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടവര്‍ വരെ ഉണ്ടായിരുന്നെന്ന് രാജ്നാഥ് സിങ്ങ് പറഞ്ഞു. പറവൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തി നടത്തിയ പ്രസംഗത്തിലാണ് പൊന്മാന് എന്ന മലയാള സിനിമയെ അദ്ദേഹം എടുത്തുപറഞ്ഞത്. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ദേശീയനേതാക്കളുടെ വലിയ നിരയാണ് കേരളത്തില്‍ എത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച വീണ്ടും കേരളത്തില്‍ എത്തുന്നുണ്ട്.
ശബരിമല സ്വര്‍ണ്ണക്കൊള്ള അന്വേഷിക്കാന്‍ സിബിഐ യെ കൊണ്ടുവരുമെന്നാണ് ബിജെപി തങ്ങളുടെ പ്രകടനപത്രികയില്‍ വ്യക്തമാക്കുന്നത്. അവസാനത്തെ ആളിനെ വരെ കേസില്‍ പിടികൂടുമെന്നും പ്രകടനപത്രികയില്‍ വ്യക്തമാക്കുന്നു. അതേസമയം തന്നെ കേരളത്തില്‍ കഴിഞ്ഞ പത്തുവര്‍ഷം ഉണ്ടായ വികസന മുരടിപ്പിനെക്കുറിച്ച് ഈ തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യാനാണ് ഇഷ്ടമെന്നാണ് ബിജെപി പറയുന്നത്.






